Monday December 17th, 2018 - 8:30:pm
topbanner

റഫാല്‍ ഇടപാട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രശാന്ത് ഭൂഷന്‍

suji
റഫാല്‍ ഇടപാട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് പ്രശാന്ത് ഭൂഷന്‍

ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികളില്‍ ഒന്നാണ് റഫാല്‍ ഇടപാടെന്ന് മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. വിഷയത്തില്‍ ജെപിസി അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എങ്ങനെയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് ഫ്രഞ്ച് കമ്പനിയായ ദസോള്‍ട്ടിന്റെ ഇന്ത്യയിലെ പങ്കാളിയാകാന്‍ സാധിച്ചതെന്നും അദ്ദേഹം ചോദിച്ചു. റഫാല്‍ ഇടപാട് ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിരോധ അഴിമതി മാത്രമല്ല രാജ്യ സുരക്ഷ തന്നെ ബലികഴിക്കേണ്ടിരിക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. 126 യുദ്ധ വിമാനങ്ങള്‍ വേണ്ടിടത്ത് 36 എണ്ണമായി കുറച്ചുവെന്നും കരാറുമായി ബന്ധപ്പെട്ട് വ്യോമസേന ഉദ്യോഗസ്ഥരെ കള്ളം പറയാന്‍ പ്രേരിപ്പിക്കുകയാണെന്നും പ്രശാന്ത് ഭൂഷന്‍ ആരോപിച്ചു.

രാജ്യസുരക്ഷയെ അപകടത്തിലാക്കി, വ്യോമ സേനയെ ദുര്‍ബലമാക്കി, ജനത്തിന്റെ പണം കൊള്ളയടിച്ചു, പൊതു മേഖലാ സ്ഥാപനമായ എച്ച്എഎല്ലിനെ അപമാനിച്ചുവെന്നും കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു .

Read more topics: rafale deal ,scam, prasant bhushan
English summary
rafale deal is one of the biggest scam says prasant bhushan
topbanner

More News from this section

Subscribe by Email