Wednesday March 20th, 2019 - 1:19:pm
topbanner
topbanner

പുല്‍വാമ ഭീകരാക്രമണം; എന്റെ ഹൃദയത്തില്‍ തീയാണെന്ന് പ്രധാനമന്ത്രി

RA
പുല്‍വാമ ഭീകരാക്രമണം; എന്റെ ഹൃദയത്തില്‍ തീയാണെന്ന് പ്രധാനമന്ത്രി

 ന്യൂഡൽഹി പുല്‍വാമ ഭീകരാക്രമണത്തില്‍ പശ്ചാത്തലത്തില്‍ തന്റെ ഹൃദയത്തില്‍ തീ എരിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരാക്രമണത്തിനു ശേഷം രാജ്യത്തെ ജനങ്ങളുടെയുള്ളില്‍ കത്തുന്ന അതേ തീ തന്റെയുള്ളിലും കത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബീഹാറിലെ ബറൗണിയില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി . പുല്‍വാമയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഓരോരുത്തരുടെയും ഓരോ കണ്ണീര്‍തുള്ളിക്കും മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സൈന്യത്തെ വിശ്വാസത്തിലെടുത്തു ജനങ്ങള്‍ ക്ഷമ പാലിക്കണം. പുല്‍വാമയില്‍ വീരമൃത്യു വരിച്ചവരുടെ ത്യാഗം വ്യഥാവിലാകില്ലെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി.

Viral News

English summary
pulwa terror attack modi response
topbanner

More News from this section

Subscribe by Email