Thursday September 20th, 2018 - 4:18:pm
topbanner
Breaking News

ക്ഷേത്രത്തിന് പുറത്ത് പൂജ ചെയ്താല്‍ ദൈവം കേള്‍ക്കില്ല; പൊതുജനങ്ങള്‍ക്കായി സര്‍ക്കുലര്‍ ഇറക്കി ഈ ക്ഷേത്രം

suji
ക്ഷേത്രത്തിന് പുറത്ത് പൂജ ചെയ്താല്‍ ദൈവം കേള്‍ക്കില്ല; പൊതുജനങ്ങള്‍ക്കായി സര്‍ക്കുലര്‍ ഇറക്കി ഈ ക്ഷേത്രം

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി ഒരു അപൂര്‍വ്വ സര്‍ക്കുലര്‍ ഇറക്കി. ക്ഷേത്രത്തിന് പുറത്തുവെച്ച് നടത്തുന്ന പൂജകള്‍ ദൈവത്തിലേക്ക് എത്തില്ലെന്നാണ് ഈ കുറിപ്പ് പ്രസ്താവിക്കുന്നത്. വിശ്വാസികളെ സ്വകാര്യ പൂജയെന്നും, പ്രത്യേക ആചാരമെന്നുമൊക്കെ പറഞ്ഞ് പറ്റിക്കുന്ന വിരുതന്‍മാരെ ഭയന്നാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയത്.

ക്ഷേത്രത്തിന് പുറത്ത് വെച്ചാണ് ഇടനിലക്കാര്‍ വിശ്വാസികളെ കൊണ്ട് പൂജ ചെയ്യിക്കുന്നത്. പുഴയോരത്തും, വിവാഹ ഹാളുകളിലും, മറ്റ് ക്ഷേത്രങ്ങളിലും വരെ വെച്ച് പൂജകളും മറ്റും ഇവര്‍ നടത്തിക്കുന്നു. ഇതോടെയാണ് ക്ഷേത്രവുമായി ബന്ധമില്ലാത്ത ഇടങ്ങളില്‍ നടത്തുന്ന പൂജകള്‍ ദൈവത്തിന് മുന്നിലേക്ക് എത്തില്ലെന്ന് സര്‍ക്കുലര്‍ ഇറക്കിയത്.

കര്‍ണ്ണാടകത്തിലെ ധനികമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം. 95 കോടിയാണ് ഇവിടുത്തെ വാര്‍ഷിക വരുമാനം. വിവിധ പൂജകളാണ് പ്രധാന വരുമാന മാര്‍ഗ്ഗം. ഇതിനായി വിശ്വാസികള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ട്. ദിവസേന പതിനായിരം പേരെങ്കിലും ക്ഷേത്ര ദര്‍ശനത്തിന് എത്തുന്നതായാണ് കണക്ക്.

ഇടനിലക്കാര്‍ ഭക്തരെ പറ്റിക്കുന്നത് വര്‍ദ്ധിച്ച് ചിലര്‍ സ്വന്തമായി വെബ്‌സൈറ്റുകള്‍ വരെ ആരംഭിച്ചെന്ന് ക്ഷേത്ര മാനേജ്‌മെന്റ് വ്യക്തമാക്കി.

 

Read more topics: puja,temple, god
English summary
puja performed outside temple may not reach god
topbanner

More News from this section

Subscribe by Email