Monday September 24th, 2018 - 7:24:am
topbanner

കോണ്‍ഗ്രസിനുള്ളിലെ പൊട്ടിത്തെറി; രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട് തേടി

Jikku Joseph
കോണ്‍ഗ്രസിനുള്ളിലെ പൊട്ടിത്തെറി; രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സില്‍ നിലനില്‍ക്കുന്ന കലാപത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. മുകുള്‍ വാസ്നിക്കിനോടാണ് വിശദീകരണം തേടിയിരിക്കുന്നത്. ചില മുതിര്‍ന്ന നേതാക്കളും എംപിമാരില്‍ ചിലരും രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

രാഹുലിനെ യഥാര്‍ത്ഥ വസ്തുത അറിയിക്കുന്നതില്‍ വാസ്നിക് പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പ് നേതാക്കള്‍ തീരുമാനിച്ചാല്‍ എതിര്‍പ്പ് ഉണ്ടാകില്ലെന്ന് രാഹുലിനെ ധരിപ്പിച്ചെന്നും പരാതിയില്‍ പറഞ്ഞു. ഇനിയെങ്കിലും സംസ്ഥാനത്തിന്റെ സാഹചര്യം മനസ്സിലാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. അതേസമയം, റിപ്പോര്‍ട്ട് ലഭിച്ചാലും കേരളത്തിലെ പ്രശ്‌നങ്ങളില്‍ ഉടന്‍ ഹൈക്കമാന്‍ഡ് ഇടപെടില്ല.

പ്രശ്‌നം പരിഹരിക്കാന്‍ കേരളത്തിലെ നേതാക്കള്‍ക്ക് പ്രാപ്തിയുണ്ടെന്നും അതിനാല്‍ തന്നെ അല്‍പം കൂടി കാത്തിരിക്കുമെന്നും ഹൈക്കമാന്‍ഡിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ മാത്രമെ ഹൈക്കമാന്‍ഡ് ഇടപെടുകയുള്ളൂവെന്നുമാണ് രാഹുലിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പാര്‍ട്ടിയില്‍ പുതിയ എതിര്‍പ്പുകളില്ലെന്നും ഇപ്പോഴുണ്ടായിരുന്നതെല്ലാം പഴയ എതിര്‍പ്പുകള്‍ മാത്രമെന്നും എഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞതിന് പിന്നാലെയാണ് രാഹുലിന്റെ ഇടപെടല്‍. ഷാനിമോള്‍ ഉസ്മാന്‍ ഇന്ന് രാവിലെ രാഹുല്‍ ഗാന്ധിയെ പ്രതിഷേധം അറിയിച്ചിരുന്നു. സീറ്റ് വിട്ടുകൊടുത്തത് വലിയ ദുരന്തമായിപ്പോയെന്നാണ് ഷാനിമോള്‍ വിശേഷിപ്പിച്ചത്.

ജനവികാരം അറിയാതെയുള്ള തീരുമാനമായിരുന്നു അതെന്നും ഷാനിമോള്‍ പറഞ്ഞു. ജോസ് കെ.മാണിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പരോക്ഷമായി പരിഹസിച്ച് കെ.എസ് ശബരീനാഥന്‍ എം.എല്‍.എയും രംഗത്തെത്തിയിരുന്നു. പച്ച നിറമുള്ള പരവതാനിയുള്ള ലോക്സഭയില്‍ നിന്നും ഒരല്‍പം നടന്ന് ചുവന്ന നിറമുള്ള പരവതാനിയുള്ള രാജ്യസഭയിലേക്കു ചേക്കേറുമ്പോള്‍ കേരളത്തില്‍ മുന്നണി ശക്തിപ്പെടുമെന്നത് തീര്‍ച്ചയാണ് എന്നായിരുന്നു ഫെയ്‌സ്ബുക്കിലൂടെയുള്ള ശബരിയുടെ പരിഹാസം.

English summary
protest in congress continues rahul gandhi asked for explanation
topbanner

More News from this section

Subscribe by Email