Monday April 22nd, 2019 - 9:57:am
topbanner
topbanner

ഒരു ട്വീറ്റ് പോലുമില്ലാതെ പ്രിയങ്ക ; ട്വിറ്റര്‍ അരങ്ങേറ്റത്തെ ട്രോളി ബിജെപി

suji
ഒരു ട്വീറ്റ് പോലുമില്ലാതെ പ്രിയങ്ക ; ട്വിറ്റര്‍ അരങ്ങേറ്റത്തെ ട്രോളി ബിജെപി

എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധി വാദ്ര ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പേരാണ് പ്രിയങ്കയെ ഫോളോ ചെയ്തു തുടങ്ങിയത്. സൂപ്പര്‍ താരം രജനി കാന്തിനോടാണ് പ്രിയങ്കയുടെ വരവിനെ ശശി തരൂര്‍ ഉപമിച്ചത്.

എന്നാല്‍ ഒരു ട്വീറ്റ് പോലുമില്ലാതെ പ്രിയങ്കയുടെ അക്കൗണ്ട് വെരിഫൈഡ് ചെയ്ത നടപടിയ്‌ക്കെതിരെ വിമര്‍ശനവും ട്രോളും ഉയരുന്നുണ്ട്. ഇങ്ങനെ വെരിഫിക്കേഷന്‍ നല്‍കിയതും പതിനായിരത്തില്‍ അധികം പിന്തുടരുന്നവരെ കിട്ടിയതും പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം പോലെയാണെന്നാണ് വിമര്‍ശകര്‍ കളിയാക്കുന്നത്.

കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പ്രിയങ്ക ട്വിറ്ററില്‍ അക്കൗണ്ട് ആരംഭിച്ച കാര്യം അറിയിച്ചത്. ആദ്യമണിക്കൂറില്‍ തന്നെ കാല്‍ ലക്ഷത്തോളം ആളുകള്‍ പിന്തുടര്‍ന്ന് എത്തി. പ്രിയങ്ക ഏഴു പേരെയാണ് ഫോളോ ചെയ്യുന്നത്.

Read more topics: priyanka, twitter account
English summary
priyanka starts twitter account
topbanner

More News from this section

Subscribe by Email