Wednesday September 19th, 2018 - 3:39:am
topbanner
Breaking News

മദര്‍ തെരേസ പുരസ്‌കാരം ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക്

sadu prakash
മദര്‍ തെരേസ പുരസ്‌കാരം ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക്

ഈ വര്‍ഷത്തെ മദര്‍ തെരേസ പുരസ്‌കാരം ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക്. സമൂഹത്തില്‍ സമാധാനം, സമത്വം സാമൂഹികനീതി എന്നിവ ഉറപ്പാക്കാനായും സഹവര്‍ത്തിത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് കൊല്‍ക്കത്തയിലെ മദര്‍ തെരേസ മെമ്മോറിയലാണ് പുരസ്‌കാരം എര്‍പ്പെടുത്തിയത്. പ്രിയങ്കയ്ക്കുവേണ്ടി അമ്മ മധു ചോപ്ര അവാര്‍ഡ് ഏറ്റുവാങ്ങി.

സാമൂഹിക സേവനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനകള്‍ കണക്കിലെടുത്താണ് പ്രിങ്കയ്ക്ക് അവാര്‍ഡ് നല്‍കിയത്. സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അവിടുത്തെ കുഞ്ഞുങ്ങളുമായി സംവദിക്കാന്‍ പ്രിയങ്ക മുന്നിലുണ്ടായിരുന്നു. യൂണിസെഫിന്റെ ഗുഡ്വില്‍ അംബാസിഡര്‍ കൂടിയാണ് പ്രിയങ്ക. 

ഈ പുരസ്‌കാരം ലഭിക്കാന്‍ അവള്‍ എന്തുകൊണ്ടും അര്‍ഹയാണ്. ഞാന്‍ അവളെയോര്‍ത്ത് അഭിമാനിക്കുന്നു. ദരിദ്രരെ സഹായിക്കുന്നതിലും അശരണരെ പിന്തുണയ്ക്കുന്നതിലും കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ ധനസമാഹരണം നടത്തുന്ന ഈ സംരംഭം അവളുടെ പരിശ്രമങ്ങള്‍ തിരിച്ചറിഞ്ഞതില്‍ ഞാന്‍ വളരെയധികം സന്തോഷിക്കുമെന്ന് അവാര്‍ഡ് ഏറ്റുവാങ്ങിക്കൊണ്ട് മധു ചോപ്ര പറഞ്ഞു.

കിരണ്‍ ബേദി, അണ്ണാ ഹസാരെ, ഓസ്‌ക്കര്‍ ഫെര്‍ണ്ണാണ്ടസ്, മലാല, സുസ്മിത സെന്‍ എന്നിവര്‍ക്ക് ഇതിനു മുന്‍പ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

English summary
priyanka chopra received mother theresa award
topbanner

More News from this section

Subscribe by Email