Saturday September 22nd, 2018 - 3:05:pm
topbanner

പാക് താരങ്ങളെ വിലക്കിയതിനെതിരെ പ്രിയങ്ക ചോപ്ര

NewsDesk
പാക് താരങ്ങളെ വിലക്കിയതിനെതിരെ പ്രിയങ്ക ചോപ്ര

മുംബൈ: ഉറി ഭീകരാക്രമണത്തിനുശേഷം പാക് അഭിനേതാക്കളെ ഇന്ത്യയില്‍ വിലക്കുന്നതിനെതിരെ ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. എല്ലാ വിഷയങ്ങളിലും രാഷ്ട്രീയം കലര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. ചലച്ചിത്ര താരങ്ങളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു.

കലാകാരന്മാരെ മാത്രമാണ് ഇത്തരം കാര്യങ്ങളില്‍ വലിച്ചിഴയ്ക്കുന്നത്. എന്തു കൊണ്ട് ഡോക്ടര്‍മാര്‍, ബിസിനസുകാര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നില്ലെന്ന് പ്രിയങ്ക ചോദിക്കുന്നു.

ഞാന്‍ രാജ്യസ്‌നേഹിയാണ്. രാജ്യരക്ഷക്കു വേണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് തീരുമാനത്തെയും അനുകൂലിക്കുന്നു. എന്നാല്‍, കലാകാരന്മാര്‍ കുറ്റവാളികളല്ലെന്ന കാര്യം ഓര്‍മ വേണമെന്നും പ്രിയങ്ക ചോപ്ര വ്യക്തമാക്കി.

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യപാക് ബന്ധം വഷളായ സാഹചര്യത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള കലാകാരന്മാരെ വിലക്കണമെന്ന ആവശ്യത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്. പാക് നടീ നടന്മാര്‍ ഉള്‍പ്പെട്ട സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തീയേറ്റര്‍ ഉടമകളും വ്യക്തമാക്കിയിരുന്നു.

നിവിന്‍പോളിയെ അറിയാത്ത ഒരു മലയാള നടിയുണ്ട്: കണ്ടത് ഗൂഗൂളില്‍ നോക്കി

മുകേഷിനോട് വഴക്കുണ്ടാക്കി വഴിപിരിഞ്ഞതോ?: ബഡായി ബംഗ്ലാവിൽ പിഷാരടിയെ കാണാനില്ല

Read more topics: Priyanka Chopra, Pakistan, actor
English summary
Priyanka Chopra opposes ban on Pakistani actors
topbanner

More News from this section

Subscribe by Email