Wednesday February 20th, 2019 - 3:27:am
topbanner

പത്താംക്ലാസ് പരീക്ഷ പാസ്സാക്കാമെന്ന് വാഗ്ദാനം നല്‍കി പ്രിന്‍സിപ്പാള്‍ പീഡിപ്പിച്ചു

suji
പത്താംക്ലാസ് പരീക്ഷ പാസ്സാക്കാമെന്ന് വാഗ്ദാനം നല്‍കി പ്രിന്‍സിപ്പാള്‍ പീഡിപ്പിച്ചു

ഹരിയാനയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ പ്രിന്‍സിപ്പളിന്റെ ക്രൂരത. വാര്‍ഷിക പരീക്ഷ പാസാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചത്. സോനിപ്പത്ത് ജില്ലയിലെ ഗോഹാനയിലാണ് സംഭവം.

മാര്‍ച്ച് 8ന് വിദ്യാര്‍ത്ഥിനിയേയും അച്ഛനേയും പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഓഫീസില്‍ സംസാരിച്ച ശേഷം കുട്ടിയെ അവിടെ നിര്‍ത്തി പിതാവിനോട് വീട്ടിലേക്ക് പോകാന്‍ പ്രിന്‍സിപ്പാള്‍ ആവശ്യപ്പെട്ടതായി പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. കുട്ടിയുടെ പരീക്ഷകള്‍ മറ്റൊരു വിദ്യാര്‍ത്ഥിയെ കൊണ്ട് എഴുതിക്കാമെന്ന് വാഗ്ദാനം നല്‍കിയതായും പിതാവ് പറഞ്ഞു.

പരീക്ഷ മറ്റൊരു വിദ്യാര്‍ത്ഥിയെക്കൊണ്ട് എഴുതിക്കുന്ന സമയത്ത് പ്രിന്‍സിപ്പാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളിലെ രണ്ട് സ്ത്രീ ജീവനക്കാരുടെ സഹായത്തോടെയാണ് ്പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതെന്നും പ്രമുഖ മാധ്യമം വെളിപ്പെടുത്തുന്നു.

വൈകീട്ട് പിതാവ് പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ വന്നപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതിനിടെ പരീക്ഷ പാസ്സാക്കുന്നതിനായി കുട്ടിയുടെ പിതാവ് പ്രിന്‍സിപ്പാളിന് 10000 രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നതായും ആരോപണമുണ്ട്.

 

Viral News

Read more topics: principal, rape, 10 exams
English summary
Principal rapes student after promising help to clear class 10 exams
topbanner

More News from this section

Subscribe by Email