Wednesday December 19th, 2018 - 5:01:am
topbanner

ദിലീപിനെതിരായ ഗൂഢാലോചന കേസ്; ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി

Jikku Joseph
ദിലീപിനെതിരായ ഗൂഢാലോചന കേസ്; ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: നടന്‍ ദിലീപിനെതിരായ ഗൂഢാലോചന ചീഫ് സെക്രട്ടറി അന്വേഷിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം. അസാധാരണമായ ഈ നടപടി ദിലീപിനെതിരെ കുറ്റപത്രം നല്‍കുന്നതിനായി മുന്നോട്ട് പോകുന്ന അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്നതാണ്.

എ.ഡി.ജി.പി ബി.സന്ധ്യ, മഞ്ജു വാര്യര്‍, സംവിധായകന്‍ ശ്രീകുമാരമേനോന്‍ എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും ദിലീപിന്റെ ആരോപണം. യാതൊരു തെളിവുമില്ലാതെ തന്നെ അറസ്റ്റ് ചെയ്ത് 85 ദിവസം ജയിലിലടച്ചതിനെതിരെ നീതി ആവശ്യപ്പെട്ടാണ് ദിലീപ് പ്രധാനമന്ത്രിയെ സമീപിച്ചിരുന്നത്.

ഈ പരാതിയിലാണ് ഇപ്പോള്‍ ചീഫ് സെക്രട്ടറി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേരള സര്‍ക്കാറിനെയും ഞെട്ടിക്കുന്നതാണ് കേന്ദ്ര ഇടപെടല്‍.

English summary
prime ministers office intervenes in the dileep issue
topbanner

More News from this section

Subscribe by Email