Wednesday November 14th, 2018 - 2:31:pm
topbanner

എല്‍ഇഡി ബള്‍ബിന്റെ വില കുത്തനെ കുറയും; 9 വാട്ടിന് 38 രൂപാ മാത്രം

NewsDesk
എല്‍ഇഡി ബള്‍ബിന്റെ വില കുത്തനെ കുറയും; 9 വാട്ടിന് 38 രൂപാ മാത്രം

ന്യൂഡല്‍ഹി: രാജ്യത്ത് എനര്‍ജി സംരക്ഷണത്തിന്റെ ഭാഗമായി എല്‍ഇഡി ബള്‍ബിന്റെ വില കുത്തനെ കുറയും. ഒമ്പത് വാട്ടിന്റെ എല്‍ഇഡി ബള്‍ബിന് 38 രൂപമാത്രമാണ് കമ്പനികള്‍ സര്‍ക്കാരിന് നല്‍കിയ ക്വട്ടേഷനില്‍ കാണിച്ചിരിക്കുന്നത്.

എനര്‍ജി എഫിഷ്യന്റ് സര്‍വീസ് ലിമിറ്റഡ്(ഇഇഎസ്എല്‍)വഴി രാജ്യത്ത് വിതരണം ചെയ്യുന്നതിന് ലഭിച്ച ക്വട്ടേഷനുകളിലെ വിലയാണ് കുത്തനെ കുറഞ്ഞത്. ഇതുപ്രകാരം 5 കോടി ബള്‍ബുകളാണ് വിപണിയിലെത്തുക.

കഴിഞ്ഞ മാര്‍ച്ചില്‍ 55 രൂപയായിരുന്നു കുറഞ്ഞ നിരക്ക്. 2014ലാകട്ടെ 310 രൂപയ്ക്കായിരുന്നു പദ്ധതി പ്രകാരം എല്‍ഇഡി വാങ്ങിയിരുന്നത്. പൊതുവിപണിയിലും എല്‍ഇഡി ബള്‍ബുകളുടെ വിലയില്‍ കുറവുണ്ടായിട്ടുണ്ട്. 90 രൂപ മുതല്‍ 100 രൂപവരെയാണ് ഒമ്പത് വാട്ട് എല്‍ഇഡി ബള്‍ബിന്റെ വില.

രണ്ട് വര്‍ഷം മുമ്പ് പ്രതിമാസം 10 ലക്ഷം എല്‍ഇഡി ബള്‍ബുകളാണ് രാജ്യത്ത് നിര്‍മിച്ചിരുന്നത്. നിലവില്‍ ഇത് നാല് കോടിയായി. പദ്ധതി പ്രകാരം 15 കോടി എല്‍ഇഡി ബള്‍ബുകള്‍ രാജ്യത്ത് ഇതുവരെ വിതരണം ചെയ്തു. സിഎഫ്എലിനേക്കാള്‍ പകുതി ഊര്‍ജംമാത്രം മതി എല്‍ഇഡിക്ക്.

പത്തനംതിട്ടയില്‍ 13 കാരിയെ പീഡിപ്പിച്ചു വെയിറ്റിങ് ഷെഡില്‍ തളളി

പ്രണവിന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാന്‍ താല്‍പര്യമില്ല: പ്രിയദര്‍ശന്‍

Read more topics: Price, LED, bulbs
English summary
Prices of LED bulbs drop to Rs 38
topbanner

More News from this section

Subscribe by Email