Saturday September 22nd, 2018 - 3:09:am
topbanner

വെളിച്ചെണ്ണ, ചെരുപ്പ്, വാച്ച്, സ്വര്‍ണം ഉള്‍പ്പെടെ അമ്പതോളം ഉല്‍പന്നങ്ങള്‍ക്ക് വില കൂടും

Anju NC
വെളിച്ചെണ്ണ, ചെരുപ്പ്, വാച്ച്, സ്വര്‍ണം ഉള്‍പ്പെടെ അമ്പതോളം ഉല്‍പന്നങ്ങള്‍ക്ക് വില കൂടും

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ അമ്പതോളം ഉല്‍പന്നങ്ങള്‍ക്ക് വില കൂടും. ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്കാണ് വില കൂടുന്നത്. കസ്റ്റംസ് തീരുവ 2.5 ശതമാനം മുതല്‍ 40 ശതമാനം വരെ കൂട്ടിയ സാഹചര്യത്തിലാണിത്. അതേസമയം, വില കുറയുന്ന ഉല്‍പന്നങ്ങളുടെ വില താരതമ്യേന കുറവാണ്.

ആഭ്യന്തര ഉല്‍പാദകര്‍ക്ക് ഉത്തജനം നല്‍കാനാണ് കസ്റ്റംസ് തീരുവ കൂട്ടിയതെന്നാണ് വിശദീകരണം. വെളിച്ചെണ്ണയ്ക്ക് ഉള്‍പ്പെടെ ഭക്ഷ്യ എണ്ണകള്‍ക്ക് കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കി ഉയര്‍ത്തി.

വില കൂടുന്ന ഉല്‍പന്നങ്ങള്‍

വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ഭക്ഷ്യ എണ്ണകള്‍, ചെരുപ്പ്, മെഴുകുതിരി, വാച്ച്, ക്ലോക്ക്, ലാംപ്, ഫര്‍ണിച്ചര്‍, പഴച്ചാറുകള്‍, വെജിറ്റബിള്‍ ജ്യൂസ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, പെര്‍ഫ്യൂം, ഹെയര്‍ ഓയില്‍, ദന്തസംരക്ഷണ വസ്തുക്കള്‍, ആഫ്റ്റര്‍ ഷേവ് ലോഷനുകള്‍, മോട്ടോര്‍ സൈക്കിള്‍, കാര്‍ സ്പെയര്‍ പാര്‍ട്സ്, ട്രക്ക്, ബസ് ടയറുകള്‍, പട്ടുവസ്ത്രങ്ങള്‍, വജ്രം, മുത്ത്, മൊബൈല്‍ ഫോണ്‍, ഗോള്‍ഡ് കവറിങ് ആഭരണങ്ങള്‍, എല്‍സിഡി, എല്‍ഇഡി, ഓപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍, മെത്ത, കളിപ്പാട്ടങ്ങള്‍, വീഡിയോ ഗെയിം എന്നിവയ്ക്കാണ് വില കൂടുന്നത്.

വില കുറയുന്ന ഉല്‍പന്നങ്ങള്‍

കശുവണ്ടി, സോളാര്‍ പാനല്‍, കോക്ലിയര്‍ ഇംപ്ലാന്റ്

English summary
prices of imported products will increase
topbanner

More News from this section

Subscribe by Email