topbanner
Tuesday September 26th, 2017 - 12:48:pm
topbanner

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി

suvitha
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി

ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി. എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദും സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി മീരാ കുമാറും തമ്മിലാണ് മത്സരം. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റിലെ 62-ാം മുറിയിൽ വോട്ട് രേഖപ്പെടുത്തി. ജിഎസ്ടിക്കു ശേഷം രാജ്യത്ത് പുതിയ തുടക്കമാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട എംപിമാരും എംഎൽഎമാരും പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലുമായി ക്രമീകരിച്ചിരിക്കുന്ന പോളിംഗ് ബൂത്തുകളിലാണ് വോട്ടിംഗ് രേഖപ്പെടുത്തുന്നത്.

രാ​ഷ്‌​ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി​യു​ടെ കാ​ലാ​വ​ധി ജൂ​ലൈ 24ന് ​അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. എം​പി​മാ​ർ​ക്കാ​യി പാ​ർ​ല​മെ​ന്‍റി​ൽ പ്ര​ത്യേ​ക ബൂ​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ സം​സ്ഥാ​ന നി​യ​മ​സ​ഭ​ക​ളി​ലും എം​എ​ൽ​എ​മാ​ർ​ക്കാ​യും ബൂ​ത്തു​ക​ളു​ണ്ട്. കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭ​യി​ലെ 604-ാം ന​ന്പ​ർ മു​റി​യി​ലാ​ണ് വോ​ട്ടിം​ഗ് കേ​ന്ദ്രം.

Read more topics: newdelhi, presidential, election,
English summary
Voting started in the presidential election
topbanner topbanner

More News from this section

Subscribe by Email