Monday November 19th, 2018 - 11:21:pm
topbanner

നോട്ട് നിരോധനത്തെ പിന്തുണച്ച് രാഷ്ട്രപതി

rajani
നോട്ട് നിരോധനത്തെ പിന്തുണച്ച് രാഷ്ട്രപതി

ന്യുഡല്‍ഹി: നോട്ട് നിരോധനത്തെ പിന്തുണച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. സൈനികര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് റിപ്പബ്ലിക് ദിന സന്ദേശം നല്‍കുമ്പോഴായിരുന്നു നോട്ട് നിരോധനത്തെ പിന്തുണച്ചത്. യുക്തിസഹമായ ഇന്ത്യയെക്കുറിച്ചാണ്, അസഹിഷ്ണ ഇന്ത്യയെക്കുറിച്ചല്ല നാം സംസാരിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു.

നമുക്ക് സ്വന്തമായി ഒരു ഭരണഘടന ലഭിക്കാന്‍ 1950 ജനുവരി 26 വരെ കാത്തിരിക്കേണ്ടി വന്നു. അന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നാം മാറുകയായിരുന്നു-രാഷ്ട്രപതി പറഞ്ഞു.ഇന്ത്യയുടെ ബഹുസ്വരതയെ രാഷ്ട്രപതി പ്രശംസിച്ചു. സഹിഷ്ണുതയും മറ്റുള്ളവരെ ബഹുമാനിക്കാനുമുള്ള കഴിവ് ഇന്ത്യയ്ക്ക് പാരന്പര്യമായി ലഭിച്ചതാണ്.

നോട്ട് നിരോധനം, താല്‍ക്കാലിക സാമ്പത്തിക മാന്ദ്യത്തിന് കാരണമായിട്ടുണ്ടെങ്കിലും അത് സമ്പദ്ഘടനയിലെ സുതാര്യതയ്ക്ക് വഴിയൊരുക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

 

 

Read more topics: president, support, currency, ban
English summary
president support currency ban
topbanner

More News from this section

Subscribe by Email