Tuesday September 25th, 2018 - 1:04:am
topbanner

തമിഴ്നാട് ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു

Jikku Joseph
തമിഴ്നാട് ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു

ന്യൂഡല്‍ഹി: തമിഴ്‌നാട് അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പുതിയ ഗവര്‍മാരെ നിയമിച്ചത്. തമിഴ്നാട്, മേഘാലയ, അസം, ബീഹാര്‍, അരുണാചല്‍പ്രദേശ്, അന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലാണ് പുതിയ ഗവര്‍ണ്ണര്‍മാര്‍ സ്ഥാനമേല്‍ക്കുക. നിലവിലെ അസാം ഗവര്‍ണ്ണറായ ബന്‍വാരി ലാല്‍ പുരോഹിതാണ് പുതിയ തമിഴ്‌നാട് ഗവര്‍ണര്‍.

നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സി എച്ച് വിദ്യാസാഗര്‍ റാവുവാണ് തമിഴ്നാടിന്റെ അധിക ചുമതല വഹിച്ചിരുന്നത്. ജഗദീഷ് മുഖി അസമിലും ബിഡി മിശ്ര അരുണാചല്‍പ്രദേശിലും ഗവര്‍ണ്ണര്‍മാരായി നിയമിതരായി. മേഘാലയില്‍ ഗംഗാപ്രസാദും സത്യപാല്‍ മാലിക് ബീഹാറിലും പുതിയ ഗവര്‍ണ്ണറായി ചുമതലയേല്‍ക്കും. കേന്ദ്രഭരണപ്രദേശമായ അന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലഫ്. ഗവര്‍ണ്ണറായി ദേവേന്ദ്ര കുമാര്‍ ജോഷി സ്ഥാനമേല്‍ക്കും. നിലവില്‍ ആന്‍ഡമാന്‍ ഗവര്‍ണറായിരുന്ന ജഗദീഷ് മുഖിയേ ആസാം ഗവര്‍ണറായി നിയമിച്ചു.

English summary
president ramnath kovind appoints new governors in five states
topbanner

More News from this section

Subscribe by Email