Tuesday November 13th, 2018 - 11:45:pm
topbanner

യുവതിയടക്കം മൂന്നുപേര്‍ക്ക് വധശിക്ഷ; ദയാഹര്‍ജി രാഷ്ട്രപതി തള്ളി

NewsDesk
യുവതിയടക്കം മൂന്നുപേര്‍ക്ക് വധശിക്ഷ; ദയാഹര്‍ജി രാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്ന് പേരുടെ ശിക്ഷ ഇളവു നല്‍കാന്‍ വിസമ്മതിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ദയാഹര്‍ജി തള്ളി. കൊലപാതക കേസില്‍ സുപ്രീംകോടതി വധശിക്ഷ ശരിവച്ച വിധിച്ച ഉത്തര്‍പ്രദേശ് സ്വദേശി ശബ്‌നം, പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശികളായ ജസ്വീര്‍ സിംഗ്, വിക്രം സിംഗ് എന്നിവരുടെ ദയാഹര്‍ജികളാണ് രാഷ്ട്രപതി തള്ളിയത്.

ആഗസ്റ്റ് ഏഴിന് രാഷ്ട്രപതി നിരസിച്ച ദയാ ഹര്‍ജിയുടെ വിവരങ്ങള്‍ ഇന്നലെയാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്. മാര്‍ച്ച് 31ന് ശബ്‌നത്തിന്റേയും ജൂണ്‍ 23ന് മറ്റ് രണ്ടുപേരുടേയും ഹര്‍ജി ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുകയായിരുന്നു.

ശബ്‌നവും ഭര്‍ത്താവ് സലീമും ചേര്‍ന്ന് ശബ്‌നത്തിന്റെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. 2008 ഏപ്രില്‍ 14, 15 ദിവസങ്ങളിലായിരുന്നു കേസിനാസ്പദമായ സംഭവം.

2015 മെയ് 15ന് സുപ്രീംകോടതി ഇവരുടെ വധശിക്ഷ വിധിച്ചിരുന്നു. ശബ്‌നത്തെ മൊറാദാബാദിലെ ജയിലിലും ഭര്‍ത്താവ് സലീമിനെ ആഗ്രയിലെ ജയിലിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജയിലില്‍ ശബ്‌നം പ്രസവിച്ച കുട്ടിയെ വളര്‍ത്താന്‍ കൊടുത്തിരുന്നു.

2005ല്‍ പതിനാറുകാരനായ സ്‌കൂള്‍ കുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് ജസ്വീര്‍ സിംഗിനേയും വിക്രം സിംഗിനേയും വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്. പഞ്ചാബിലെ പാട്യാല ജയിലിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഇതേ കേസില്‍ ജസ്വീര്‍ സിംഗിന്റെ ഭാര്യ സോണിയെ ജീവപരന്ത്യം തടവിന് ശിക്ഷിച്ചിരുന്നു.

ഓസ്‌ട്രേലിയയില്‍ മലയാളിയുടെ മരണം കൊലപാതകം; ഭാര്യയും കാമുകനും അറസ്റ്റില്‍

ഇന്ത്യക്കാര്‍ക്കറിയേണ്ടത് പി.വി സിന്ധുവിന്റെ ജാതി

Read more topics: President, Pranab Mukherjee
English summary
President Pranab Mukherjee has no mercy for death row convicts
topbanner

More News from this section

Subscribe by Email