Sunday November 18th, 2018 - 1:35:am
topbanner

ഇത്തവണ കേരളത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലില്ല

rajani
ഇത്തവണ കേരളത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലില്ല

ന്യൂഡല്‍ഹി: ഈ വര്‍ഷം രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് ആരുമില്ല. റിപ്പബ്‌ളിക് ദിവസമാണ് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിക്കുക. മെഡലിന് പരിഗണിക്കേണ്ട പോലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ നല്‍കാത്തതിനെ തുടര്‍ന്നാണിത്.

പട്ടിക അയ്ക്കേണ്ടസമയത്ത് കേരളത്തില്‍ സര്‍ക്കാരും ഐ.പി.എസ് -ഐ.എ.എസ് ഉദ്യോഗസ്ഥരും തമ്മില്‍ ശീതസമരം ഉണ്ടായതാണ്ഇത്തരമൊരു സാഹചര്യം ഉണ്ടാവാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍ 2016 ഒക്ടോബര്‍ 26ന് മുമ്പ് പട്ടിക അയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രായം എല്ലാ സംസ്ഥാനങ്ങള്‍ക്കും സര്‍ക്കുലര്‍ അയച്ചിരുന്നു.

കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്ന് സമയ പരിധി നവംബര്‍ 15ലേക്കും പിന്നീട് ഡിസംബര്‍ ഏഴിലേക്കും നീട്ടി. എന്നിട്ടും കേരളത്തിന്റെ പട്ടിക ലഭിച്ചില്ല. ഇക്കാര്യം കേന്ദ്രം സംസ്ഥാന ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചിരുന്നു. എന്നാല്‍, മെഡല്‍ പട്ടിക നല്‍കിയിരുന്നുവെന്നാണ് കേരള ആഭ്യന്തര അഡിഷണല്‍ സെക്രട്ടറി നളിനി നെറ്റോ പറയുന്നത്.

ആഗസ്റ്റിലും ജനുവരിയിലും മികച്ച സേവന റെക്കാഡുള്ളവരും ആരോപണങ്ങളില്‍ ഉള്‍പ്പെടാത്തവരുമായ 20ഓളം പേരുടെ പട്ടിക ചീഫ് സെക്രട്ടറി സാക്ഷ്യപ്പെടുത്തി അയ്ക്കും. ഇതില്‍ നിന്ന് പരമാവധി 15പേരെയാണ് കേന്ദ്രം പരിഗണിക്കാറുള്ളത്.

Read more topics: president, police, medal, award
English summary
president police medal award
topbanner

More News from this section

Subscribe by Email