Wednesday September 19th, 2018 - 6:50:am
topbanner
Breaking News

സച്ചിന്റെയും രേഖയുടെയും ഇന്നിംഗ്‌സ് കഴിഞ്ഞു; ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഉള്‍പ്പെടെ നാല് പേരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് രാഷ്ട്രപതി

suji
സച്ചിന്റെയും രേഖയുടെയും ഇന്നിംഗ്‌സ് കഴിഞ്ഞു; ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഉള്‍പ്പെടെ നാല് പേരെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത് രാഷ്ട്രപതി

ദില്ലി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന് മുന്നോടിയായി രാജ്യസഭയിലേക്ക് പുതിയ നാല് അംഗങ്ങളെ നോമിനേറ്റ് ചെയ്ത് രാഷ്ട്രപതി. സര്‍ക്കാരിന്റെ നിര്‍ദ്ദേശം സ്വീകരിച്ച് നാല് പേരാണ് രാജ്യസഭയില്‍ എത്തുന്നത്. കര്‍ഷക നേതാവും, മുന്‍ എംപിയുമായ രാം ഷകാല്‍, എഴുത്തുകാരനും കോളമിസ്റ്റുമായ രാകേഷ് സിന്‍ഹ, ശില്‍പ്പി രഘുനാഥ് മൊഹപത്ര, ക്ലാസിക്കല്‍ ഡാന്‍സര്‍ സൊണാല്‍ മാന്‍സിംഗ് എന്നിവരാണ് രാജ്യസഭയിലെത്തുന്നത്.

വ്യാപകമായി വായിക്കപ്പെടുന്ന എഴുത്തുകാരനാണ് രാകേഷ് സിന്‍ഹ. ബുദ്ധികേന്ദ്രമായ ഇന്ത്യന്‍ പോളിസി ഫൗണ്ടേഷന്റെ സ്ഥാപകനാണ് അദ്ദേഹം. വിവിധ പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരം കോളമെഴുത്തുകാരനുമാണ് സിന്‍ഹ.

ദളിത് സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന നേതാവാണ് രാം ഷകാല്‍. മുന്‍പ് പാര്‍ലമെന്റ് എംപിയുമായിരുന്നു. രഘുനാഥ് മൊഹപത്ര പ്രമുഖ ആര്‍ക്കിടെക്ടും, ശില്‍പ്പിയുമാണ്. പത്മശ്രീ, പത്മവിഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

ഭരതനാട്യം, ഒഡീസി നര്‍ത്തകയാണ് സൊണാള്‍ മാന്‍സിംഗ്. സാമൂഹ്യപ്രവര്‍ത്തകയും, അധ്യാപികയും, കൊറിയോഗ്രാഫറുമാണ് മാന്‍സിംഗ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നടി രേഖ, മുന്‍ എജി കെ പരശരന്‍, ബിസിനസ്സുകാരി അനു ആഖ എന്നിവര്‍ കാലാവധി പൂര്‍ത്തിയാക്കിയതോടെയാണ് പുതിയ അംഗങ്ങള്‍ എത്തുന്നത്.

 

Read more topics: rajya sabha ,rss
English summary
president nominates rss ideologue rakesh sinha among three others to rajya sabha
topbanner

More News from this section

Subscribe by Email