Tuesday September 18th, 2018 - 7:17:pm
topbanner
Breaking News

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പിന്തുണ രാംനാഥ് കോവിന്ദിന് തന്നെയെന്ന് നിതീഷ് കുമാര്‍

rajani v
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പിന്തുണ രാംനാഥ് കോവിന്ദിന് തന്നെയെന്ന് നിതീഷ് കുമാര്‍

പട്‌ന: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനുള്ള പിന്തുണ പിന്‍വലിക്കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രപതി തിരഞ്ഞെടുപ്പാണെന്നും, തന്റെ നിലപാടിന് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും നിതീഷ് പറഞ്ഞു.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷം പുനര്‍ചിന്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍.ജെ.ഡി പട്‌നയില്‍ സംഘടിപ്പിച്ച ഇഫ്താറിനിടെ ലാലു പ്രസാദ് യാദവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കിയത്.

English summary
president election nitheesh support NDA candidate
topbanner

More News from this section

Subscribe by Email