Wednesday September 26th, 2018 - 4:38:am
topbanner

രാഷ്ട്രപതി തിരഞ്ഞെടുപ്പ്; വോട്ട് ചോര്‍ച്ചയില്‍ ഞെട്ടലോടെ കോണ്‍ഗ്രസ്

rajani v
രാഷ്ട്രപതി തിരഞ്ഞെടുപ്പ്; വോട്ട് ചോര്‍ച്ചയില്‍ ഞെട്ടലോടെ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ രാംനാഥ് കോവിന്ദെ ഇറക്കിയത് വിജയം ഉറപ്പാക്കിയായിരുന്നു. അതേ സമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മാരാകുമാറിനെ ഇറക്കിയത് പരമാധി വോട്ടുകള്‍ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ്.

എന്നാല്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ്. കാരണം മറ്റൊന്നുമല്ല തങ്ങള്‍ പ്രതീക്ഷിച്ചിരുന്നവരെല്ലാം പിന്തുണച്ചത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ ആയിരുന്നു.

തീരെ പ്രതീക്ഷിക്കാത്ത അടിയൊഴുക്കുകളാണ് ഗുജറാത്തിലും ഗോവയിലും സംഭവിച്ചിരിക്കുന്നത്.ഗുജറാത്തില്‍ കോണ്‍ഗ്രസിന് 60 പേരാണ് വോട്ട് ചെയ്യാനുണ്ടായിരുന്നത്. എന്നാല്‍ കിട്ടിയതാകട്ടെ 49 പേരുടേതും. 11 കോണ്‍ഗ്രസ് അംഗങ്ങളുടെ വോട്ട് വീണത് കോവിന്ദിനാണ്.

ഗോവയില്‍ 17 എംഎല്‍എമാര്‍ മീരാ കുമാറിന് വോട്ട് ചെയ്യണമായിരുന്നു. എന്നാല്‍ കിട്ടിയതാകട്ടെ 11 പേരുടെ പിന്തുണ. ആറ് പേര്‍ മാറ്റികുത്തി. ഗോവയില്‍ ബിജെപിക്കെതിരേ വന്‍ പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് പ്രതിനിധികളുടെ വോട്ട് കോവിന്ദിന് ലഭിച്ചത്.

അതേസമയം, 21 പാര്‍ലമെന്റംഗങ്ങളുടെ വോട്ട് അസാധുവായതും ശ്രദ്ധിക്കപ്പെട്ടു. ഏറെ രാഷ്ട്രീയ നൈപുണ്യമുള്ളവരാണ് എംപിമാര്‍. അവര്‍ തന്നെ ഇത്തരം അസാധുവോട്ടുകള്‍ ചെയ്യുന്നത് പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്.

 

English summary
president election congress vottu leak
topbanner

More News from this section

Subscribe by Email