Wednesday September 26th, 2018 - 8:32:pm
topbanner

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ താനൊരു ബലിയാടല്ലെന്ന് മീരാ കുമാര്‍

rajani v
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ താനൊരു ബലിയാടല്ലെന്ന് മീരാ കുമാര്‍

ബെംഗളൂരു: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ താനൊശയത്തിന് വേണ്ടിയോ മനസാരു ബലിയാടല്ല പോരാളിയാണെന്ന് പ്രതിപക്ഷ സ്ഥാനാര്‍ഥി മീരാ കുമാര്‍. ആരെങ്കിലും ആക്ഷിക്കനുസരിച്ചോ പോരാടുന്നതിനെ ബലിയാടാകുന്നു എന്ന് പറയാനാകില്ല. ഞാനൊരു പോരാളിയാണ്, പോരാടുകയും ചെയ്യും, നിരവധിപേര്‍ തന്റെ പോരാട്ടത്തിനൊപ്പം പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായും മീരാകുമാര്‍ പറഞ്ഞു.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനുവേണ്ടി ബലിയാടാകുകയായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍.കേന്ദ്രമന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ രാംദാസ് അതാവ്‌ലെ മീരാകുമാറിനെ പ്രതിപക്ഷത്തിന്റെ ബലിയാടെന്ന് വിശേഷിപ്പിച്ചിരുന്നു. ഇക്കാര്യം സൂചിപ്പിച്ചപ്പോളാണ് അവര്‍ മറുപടി നല്‍കിയത്.

കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ, എംപിമാര്‍ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ച കഴിഞ്ഞ് മാധ്യമങ്ങളെ കാണുമ്‌ബോഴാണ് രാംദാസ് അതാവ്‌ലെയുടെ പരാമര്‍ശം ശ്രദ്ധയില്‍ പെടുത്തിയത്.അതേസമയം രാഷ്ട്രപതി സ്ഥാനത്തേക്ക് മീരാകുമാറിന് ആവശ്യത്തിന് വോട്ട് ലഭിക്കുമോ എന്ന ചോദ്യത്തിന് ജയിക്കാന്‍ ആവശ്യത്തിന് ജനപ്രതിനിധികളുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ താന്‍ മത്സരിക്കാന്‍ നില്‍ക്കില്ലായിരുന്നുവെന്ന് അവര്‍ മറുപടി നല്‍കി.

English summary
president candidate meerakumar react
topbanner

More News from this section

Subscribe by Email