Tuesday November 20th, 2018 - 7:28:pm
topbanner

ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി പെട്ടിയിലാക്കിയ സംഭവം ; അയല്‍ക്കാരായ ദമ്പതികള്‍ പിടിയില്‍

suji
ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി പെട്ടിയിലാക്കിയ സംഭവം ; അയല്‍ക്കാരായ ദമ്പതികള്‍ പിടിയില്‍

ഗാസിയാബാദില്‍ ഗര്‍ഭിണിയായ യുവതിയെ കൊലപ്പെടുത്തി പെട്ടിയിലാക്കിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. ഗാസിയാബാദിലെ ബിസ്രാഖ് സ്വദേശിയായ മാലയെയാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കേസില്‍ ഒളിപ്പിച്ചത്. സംഭവത്തില്‍ അയല്‍ക്കാരായ സൗരഭ് ദിവാകര്‍, ഭാര്യ റിതു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

അതാനും മാസം മുമ്പാണ് മാല വിവാഹിതയായത്. വ്യാഴാഴ്ച മാലയുടെ വീട്ടിലെത്തിയ റിതുവിന് അവര്‍ തന്റെ വിവാഹ ആഭരണവും വസ്ത്രവും കാണിച്ചുകൊടുത്തു. ഇതില്‍ ആകൃഷ്ടയായ റിതു ഭര്‍ത്താവിന്റെ സഹായത്തോടെ മാലയെ കൊലപ്പെടുത്താന്‍ പദ്ധതിയിടുകയായിരുന്നു. വെളളിയാഴ്ച മാലയുടെ ഭര്‍ത്താവ് ജോലിയ്ക്ക് പോയ സമയത്ത് റിതുവും ഭര്‍ത്താവ് സൗരഭും കൂടി മാലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആഭരണവും വസ്ത്രവും മൊബൈലും കവര്‍ന്നു. ശേഷം അതേ പെട്ടിയില്‍ മൃതദേഹം ഒളിപ്പിച്ച് ഇന്ദ്രപുരം ഏരിയയില്‍ ഉപേക്ഷിച്ചു.

മാലയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തി. അയല്‍ക്കാര്‍ രണ്ടുദിവസമായി സ്ഥലത്തില്ലെന്ന് മനസിലാക്കിയതോടെ നടത്തിയ അന്വേഷണത്തില്‍ അറസ്റ്റ് നടക്കുകയായിരുന്നു.കൊലപാതകം, കളവ്, ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലല്‍, ഒളിവില്‍ പോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത് .

English summary
pregnant wife killed by neighbors
topbanner

More News from this section

Subscribe by Email