Saturday November 17th, 2018 - 8:41:pm
topbanner

ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗര്‍ഭം അലസിപ്പിച്ചു ; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു

suji
ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗര്‍ഭം അലസിപ്പിച്ചു ; ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു

ഗര്‍ഭിണിയായ യുവതിയെ ലൈംഗീകമായി പീഡിപ്പിക്കുന്നതിന്റെയും മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി വീടിനുള്ളില്‍ വച്ച് പീഡനത്തിന് ഇരയാകുന്നതിന്റെ ദൃശ്യമാണ് പ്രചരിച്ചത്. ഒരേഗ്രാമത്തില്‍ തന്നെ നേരത്തെ മറ്റൊരു പീഡന വാര്‍ത്ത കൂടി പുറത്തുവന്നിരുന്നു.

സംസ്ഥാന തലസ്ഥാനമായ റായ്പൂരില്‍ നിന്നും 250 കിലോ മീറ്റര്‍ അകലെയാണ് കണ്‍കര്‍ ഗ്രാമമുള്ളത്. ഈ മാസം 9 നാണ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഗ്രാമത്തില്‍ തന്നെയുള്ള നിരാശു ബിശ്വാസ് എന്ന 65 കാരനെതിരെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും ഇതുവഴി ഗര്‍ഭം അലസിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം മൂന്നു മാസം മുമ്പാണ് പീഡനം നടന്നത്.

തനിക്കുണ്ടായ പീഡനത്തെ കുറിച്ച് സെപ്തംബര്‍ എട്ടിന് കുട്ടി അമ്മയോട് പറഞ്ഞിരുന്നു. പോലീസില്‍ പരാതി നല്‍കി അടുത്ത ദിവസം തന്നെ ഗ്രാമീണര്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. പ്രതിയെ യോഗത്തില്‍ വച്ച് തന്നെ ഗ്രാമീണര്‍ മര്‍ദ്ദിക്കുകയും ചെയ്തു.
ഗര്‍ഭിണിയായ യുവതിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോയും മറ്റൊന്നില്‍ പെണ്‍കുട്ടിയെ ഗ്രാമീണരുടെ മുന്നിലിട്ട് വലിച്ച് ഇഴയ്ക്കുന്നതുമായ ദൃശ്യമുണ്ട്. പരിശോധനയില്‍ ഇവ രണ്ടും ഒന്നിച്ചെടുത്തതാണെന്ന് ബോധ്യമായി. എന്നാല്‍ പെണ്‍കുട്ടിയുടെ പരാതിയില്‍ മര്‍ദ്ദിച്ചതിനെ കുറിച്ച് പറയുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി .

 

Read more topics: pregnant girl, raped,tortured
English summary
pregnant girl raped
topbanner

More News from this section

Subscribe by Email