Saturday August 18th, 2018 - 3:00:am
topbanner

ഇനി പ്രവാസികളുടെ വോട്ട് പാഴാകില്ല ; ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി

RA
ഇനി പ്രവാസികളുടെ വോട്ട് പാഴാകില്ല ; ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇനി രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച്‌ വോട്ട് ചെയ്യാം.ഇതിനായുള്ള ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി.നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അന്തിമ രൂപം നല്‍കിയിരുന്നെങ്കിലും ലോക്സഭയുടെ അനുമതി ലഭിച്ചിരുന്നില്ല.

ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന നിയമം അടിയന്തര പ്രാധാന്യത്തോടെയാണ് സഭ പാസാക്കിയത്. ഇതോടെ മലയാളികള്‍ അടക്കമുള്ള നിരവധി ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് വോട്ട് ചെയ്യാം.

നിലവില്‍ വിദേശ ഇന്ത്യാക്കാര്‍ക്ക് തങ്ങള്‍ സ്ഥിരതാമസമാക്കിയ സ്ഥലത്തെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവകാശമുണ്ടെങ്കിലും രാജ്യത്ത് നേരിട്ടെത്തി മാത്രമേ വോട്ടവകാശം വിനിയോഗിക്കാന്‍ കഴിയുമായിരുന്നുള്ളൂ.ഏതാണ്ട് രണ്ടരക്കോടിയിലധികം ഇന്ത്യാക്കാര്‍ വിദേശരാജ്യങ്ങളില്‍ കഴിയുന്നുണ്ടെന്നാണ് നിലവിലെ കണക്കുകള്‍.

Read more topics: pravasi, votting bill, loksabha
English summary
pravasi votting bill loksabha
topbanner

More News from this section

Subscribe by Email