Thursday June 20th, 2019 - 10:45:am
topbanner
topbanner

പ്രിയ സന്ന്യാസി.. ദ'ലൈ'ലാമേ..; മോദിയെ ട്രോളി പ്രകാശ് രാജ്

BI
പ്രിയ സന്ന്യാസി.. ദ'ലൈ'ലാമേ..; മോദിയെ ട്രോളി പ്രകാശ് രാജ്

ഹൈടെക് സംവിധാനങ്ങളോടു കൂടിയ ഗുഹയ്ക്കുള്ളില്‍ ധ്യാനനിരതനായി ഇരിക്കുന്ന മോദിയുടെ ചിത്രം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പൊടിപൂരമായിരുന്നു. ഇപ്പോഴിതാ നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് യാത്രയെയും രുദ്രഗുഹയിലെ ധ്യാനത്തെയും പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടനും ബംഗളൂരുവിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ പ്രകാശ് രാജ്. മോദിയെ ദ'ലൈ'ലാമ എന്നാണ് അദ്ദേഹം അഭിസംബോധന ചെയ്തിരിക്കുന്നത്

'ദ'ലൈ'ലാമ ഒരു പഴ്സ് പോലമില്ലാത്ത സന്ന്യാസി.. വസ്ത്രശേഖരത്തിനും ക്യാമറയ്ക്കും ഫാഷന്‍ ഷോയ്ക്കും വേണ്ടി പ്രാര്‍ത്ഥന നടത്തുന്നയാള്‍' പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

ക്യാമറ ഓണാക്കിയുള്ള ധ്യാനമെന്നും പ്രകാശ് രാജ് ഫെയ്‌സ്ബുക്കിലൂടെ പരിഹസിച്ചിരുന്നു. റോള്‍ ക്യാമറ, ആക്ഷന്‍, ധ്യാനം വിത്ത് ക്യാമറ ഓണ്‍ ഹര്‍ ഹര്‍ മോദിയെന്നാണ് പ്രകാശ് രാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. രുദ്ര ഗുഹയില്‍ ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഇന്നലെയാണ് പ്രധാനമന്ത്രി കേദാര്‍നാഥിലെത്തിയത്. തുടര്‍ന്ന് അദ്ദേഹം കേദാര്‍നാഥിലെ ഗുഹയില്‍ രാത്രി മുഴുവന്‍ ധ്യാനത്തിലിരിക്കുകയാണെന്നാണ് അവകാശപ്പെട്ടത്. കിടക്കയും തലയിണയും ഹാങ്ങറുമൊക്കെ ഗുഹയില്‍ സജ്ജീകരിച്ചത് ധ്യാനത്തിലിരിക്കുന്നവെന്ന അവകാശവാദത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയിരുന്നു. മോദിയുടെ മുഖത്തെ കണ്ണടകള്‍ എടുത്തുമാറ്റാത്തതും പരിഹാസത്തിന് ആക്കം കൂട്ടി.

 

Read more topics: prakash raj, narendra modi
English summary
prakash raj troll narendra modi
topbanner

More News from this section

Subscribe by Email