Friday September 21st, 2018 - 1:59:am
topbanner
Breaking News

പുതുച്ചേരിയില്‍ കിരണ്‍ ബേദിക്കെതിരെ പോസ്റ്റര്‍ പ്രചരണം തകൃതി; പിന്നില്‍ കോണ്‍ഗ്രസെന്ന് ആരോപണം

sadu prakash
പുതുച്ചേരിയില്‍ കിരണ്‍ ബേദിക്കെതിരെ പോസ്റ്റര്‍ പ്രചരണം തകൃതി; പിന്നില്‍ കോണ്‍ഗ്രസെന്ന് ആരോപണം

പുതുച്ചേരി: പുതുച്ചേരിയില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റര്‍ പ്രചരണം വ്യാപകമാകുന്നു. ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറോട് ഉപമിച്ചുകൊണ്ടുള്ളതാണ് പ്രധാന പോസ്റ്റര്‍. പുതുച്ചേരിയിലെ കോണ്‍ഗ്രസ് ഘടകം തന്നെയാണ് പോസ്റ്ററിനു പിന്നിലെന്നാണ് ആരോപണം.

ഹിറ്റ്ലറോട് ഉപമിച്ചുള്ള പോസ്റ്ററുകള്‍ കൂടാതെ, മറ്റുപല പോസ്റ്ററുകളും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പലതും ബേദി തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തിരിന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടലിലാണ് കിരണ്‍ ബേദി.

ന്യൂനപക്ഷ സമുദായത്തിനുവേണ്ടി നീക്കിവച്ചിരുന്ന എം.എല്‍.എ പദവിയിലേക്കു കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരം ഭൂരിപക്ഷ സമുദായത്തില്‍നിന്നുള്ള മൂന്നു ബി.ജെ.പി നേതാക്കളെ നാമനിര്‍ദേശം ചെയ്തതിനെതിരെ ബേദിക്ക് സംസ്ഥാനത്തുനിന്നു ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു.

എന്നാല്‍ കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമം (യൂണിയന്‍ ടെറിട്ടറീസ് ആക്ട്) അനുസരിച്ച് നാമനിര്‍ദേശങ്ങള്‍ കൃത്യമാണെന്ന നിലപാടിലാണ് കിരണ്‍ ബേദി. ഇതേത്തുടര്‍ന്ന് ജൂലൈ എട്ടിന് കോണ്‍ഗ്രസ്, ഡി.എം.കെ, ഇടതു പാര്‍ട്ടികള്‍ തുടങ്ങിയവ സംസ്ഥാനത്തു ബന്ദ് നടത്തിയിരുന്നു. ബി.ജെ.പിയുടെ പുതുച്ചേരി അധ്യക്ഷന്‍ വി. സ്വാമിനാഥന്‍, ട്രഷറര്‍ കെ.ജി. ശങ്കര്‍, ബിജെപിയുമായി ചേര്‍ന്നു വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്. സെല്‍വഗണപതി എന്നിവരെയാണു കിരണ്‍ ബേദി നാമനിര്‍ദേശം ചെയ്തത്. ജൂലൈ നാലിനു രാത്രിയാണു ബി.ജെ.പി നേതാക്കളെ ബേദി നാമനിര്‍ദേശം ചെയ്തത്.

 

English summary
poster against kiran bedi in puthuchery
topbanner

More News from this section

Subscribe by Email