topbanner
Tuesday May 23rd, 2017 - 6:38:am
topbanner

രാഷ്ട്രീയ പ്രവേശനം; കാത്തിരിക്കണമെന്ന് ആരാധകരോട് രജനികാന്ത്

NewsDesk
രാഷ്ട്രീയ പ്രവേശനം; കാത്തിരിക്കണമെന്ന് ആരാധകരോട് രജനികാന്ത്

ചെന്നൈ: ചെന്നൈയിലെ രാഘവേന്ദ്ര മണ്ഡപത്തില്‍ ആരാധകരുമായി നടന്ന കൂടികാഴ്ചയില്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വീണ്ടും വ്യക്തമാക്കി സൂപ്പര്‍താരം രജനീകാന്ത്.

കഴിഞ്ഞ ദിവസം ആരാധകരുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷം രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വന്ന ചില പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്ന് രജനി പറഞ്ഞു.

ഞാന്‍ പുറത്ത് നിന്ന് വന്നവനാണെന്നാണ് പലരും പറയുന്നത്. 23 വര്‍ഷം ഞാന്‍ കര്‍ണാടകയില്‍ ജീവിച്ചു. എന്നാല്‍ എന്റെ 43 പ്രധാനപ്പെട്ട വര്‍ഷങ്ങള്‍ തമിഴ്‌നാട്ടിലായിരുന്നു. കര്‍ണാടകയില്‍ നിന്ന് വന്ന എന്നെ നിങ്ങള്‍ യഥാര്‍ത്ഥ തമിഴനാക്കി. പലര്‍ക്കും എതിര്‍പ്പുകളുണ്ടായിരിക്കും. രാഷ്ട്രീയത്തിന്റെ മൂലധനം തന്നെ ഈ എതിര്‍പ്പുകളാണ്. എല്ലാത്തിനും ഒരു സമയമുണ്ട്. നിങ്ങള്‍ കാത്തിരിക്കണം രജനി ആരാധകരോട് പറഞ്ഞു.

Read more topics: Political, Rajinikanth
English summary
Political plunge: Rajinikanth keeps the guessing game on
topbanner topbanner

More News from this section

Subscribe by Email