Friday November 16th, 2018 - 7:34:am
topbanner

രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളെ വിമര്‍ശിച്ച് ഇലക്ഷന്‍ കമ്മീഷണര്‍

rajani v
രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകളെ വിമര്‍ശിച്ച് ഇലക്ഷന്‍ കമ്മീഷണര്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇലക്ഷന്‍ കമ്മീഷണര്‍ ഒപി റാവത്ത്. എന്തുവിലകൊടുത്തും ജയിക്കുകയെന്നതാണ് ഇന്നത്തെ രാഷ്ട്രീയത്തിലുള്ള രീതിയെന്നു വിമര്‍ശിച്ച ഒപി റാവത്ത് തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവും നീതിപൂര്‍വ്വവുമാകുമ്‌ബോഴാണ് ജനാധിപത്യം വളരുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.

എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുന്നത് രാഷ്ട്രീയ നേട്ടമായി വീമ്ബുപറയുകയും രാഷ്ട്രീയ പാര്‍ട്ടികള്‍ പണം ഉപയോഗിച്ചും ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ചും സ്വാധീനിക്കുന്നത് കഴിവായും കാണുകയുമാണെന്ന് അദ്ദേഹം പറയുന്നു.ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് വിമത കോണ്‍ഗ്രസ് എംഎല്‍എമാരുടെ വോട്ട് റദ്ദാക്കിയ ഇലക്ഷന്‍ കമ്മീഷന്‍ നടപടി വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്.

 

English summary
political party critized election commissioner
topbanner

More News from this section

Subscribe by Email