Friday September 21st, 2018 - 11:31:pm
topbanner

സ്‌കൂളില്‍ നിന്നും ഒളിച്ചോടിയ അഞ്ച് വിദ്യാര്‍ത്ഥികളെ കണ്ടെത്തി ; മുംബൈ നഗരത്തില്‍ സംഭവിച്ചത്

suji
സ്‌കൂളില്‍ നിന്നും ഒളിച്ചോടിയ അഞ്ച് വിദ്യാര്‍ത്ഥികളെ കണ്ടെത്തി ; മുംബൈ നഗരത്തില്‍ സംഭവിച്ചത്

മുംബൈ നഗരത്തെ ആശങ്കയിലാക്കി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ തിരോധാനത്തിന് അവസാനമായി. ദക്ഷിണ മുംബൈയിലെ സ്‌കൂളില്‍ നിന്നും കാണാതായ അഞ്ചു പെണ്‍കുട്ടികളേയും ശനിയാഴ്ച വൈകീട്ടോടെ തന്നെ പോലീസ് കണ്ടെത്തുകയായിരുന്നു.

എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളെ കാണാില്ലെന്നായിരുന്നു വാര്‍ത്തകള്‍ ഉയര്‍ന്നുവന്നത്. വെള്ളിയാഴ്ച വൈകീട്ടോടെയാണ് കുട്ടികളെ കാണാതായത്. തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു .
പോലീസ് നടത്തിയ തിരച്ചിലില്‍ നാലു പെണ്‍കുട്ടികളെ കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് കണ്ടെത്തിയത്. അഞ്ചാമത്തെ കുട്ടി ശനിയാഴ്ച വൈകീട്ടോടെ വീട്ടില്‍ തിരിച്ചെത്തി.

മിഡ് ടേം പരീക്ഷയ്ക്കിടെ രണ്ടോ മൂന്നോ വിഷയത്തില്‍ തോറ്റിരുന്ന പെണ്‍കുട്ടികള്‍ വീട്ടില്‍ പറയാനുള്ള മടി കാരണമാണ് ഒളിച്ചുപോയതെന്ന് അധ്യാപകര്‍ പറഞ്ഞു. സ്‌കൂളില്‍ നിന്ന് പോയ കുട്ടികള്‍ മറൈന്‍ ഡ്രൈവിലും ഹാങ്ങിങ് ഗാര്‍ഡനിലും താനെയിലുമായി കഴിഞ്ഞ ശേഷം നഗരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.

 

Read more topics: police, 5 missing students, mumbai
English summary
police found 5 missing students
topbanner

More News from this section

Subscribe by Email