topbanner
Tuesday November 21st, 2017 - 4:12:am
topbanner
Breaking News

തിയേറ്ററില്‍ ദേശീയ ഗാനത്തിന് എഴുന്നേറ്റില്ല: മൂന്ന് കശ്മീര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Anju N C
തിയേറ്ററില്‍ ദേശീയ ഗാനത്തിന് എഴുന്നേറ്റില്ല: മൂന്ന് കശ്മീര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ഹൈദരാബാദ്: തിയേറ്ററില്‍ ദേശീയ ഗാനത്തിന് മുമ്പ് എഴുന്നേറ്റ് നില്‍ക്കാത്തതില്‍ മൂന്ന് കശ്മീര്‍ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. ജമീല്‍, ഒമര്‍ ഫൈസ്, മുദസിര്‍ ഷബീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തെലങ്കാന ചെവല്ലയിലെ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ഇവര്‍.

ദേശീയ ഗാനത്തിന്റെ സമയത്ത് ഇവര്‍ എഴുന്നേറ്റില്ല എന്നാരോപിച്ച് തിയേറ്റര്‍ മാനേജ്‌മെന്റ് നല്‍കിയ പരാതി പ്രകാരമാണ് പോലീസ് നടപടിയെടുത്തത്. ഇവര്‍ക്കെതിരെ ദേശീയ ഗാനത്തെ അപമാനിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. ഹൈദരാബാദിലെ മന്ത്ര മാളിലെ സിനിപോളിസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ചയോടെ ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

English summary
police arrest three kashmiri students for not standing up during national anthem
topbanner topbanner

More News from this section

Subscribe by Email