Monday September 24th, 2018 - 1:41:am
topbanner

ആല്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകം ; തെറ്റ് പറ്റിയെന്ന് സമ്മതിച്ച് പോലീസ്

suji
ആല്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകം ; തെറ്റ് പറ്റിയെന്ന് സമ്മതിച്ച് പോലീസ്

ആല്‍വാര്‍ ; രാജസ്ഥാനിലെ ആല്‍വാറില്‍ കാലിക്കടത്ത് ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച രക്ബര്‍ ഖാനെ ആശുപത്രിയിലെത്താന്‍ വൈകിയെന്ന് സമ്മതിച്ച് പോലീസുകാരന്‍. താന്‍ തെറ്റ് ചെയ്തുവെന്ന് ഏറ്റു പറഞ്ഞ മോഹന്‍സിംഗ് എന്ന പോലീസുകാരന്‍ ഇക്കാര്യത്തില്‍ ശിക്ഷയേറ്റ് വാങ്ങാന്‍ തയ്യാറാണെന്നും അറിയിച്ചു. ഇതിന് പിന്നാലെ മോഹന്‍ കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും മറ്റ് രണ്ടുപേരെ സ്ഥലം മാറ്റുകയും ചെയ്തു.

പശുക്കളുമായി വീട്ടിലേക്ക് പോകുന്ന വഴി കഴിഞ്ഞ ദിവസമാണ് രക്ബര്‍ ഖാനേയും സുഹൃത്ത് അസ്ലമിനേയും ഒരു സംഘം മര്‍ദ്ദിച്ചത്. കാലിക്കടത്ത് ആരോപിച്ച് ഇരുവര്‍ക്കും നേരെ കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. വിവരമറിഞ്ഞ് ഒരു മണിയോടെ പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും പുലര്‍ച്ചെ നാലു മണിയ്ക്കാണ് ഇവരെ ആശുപത്രിയിലെത്തിക്കുന്നത്. എന്നാല്‍ അപ്പോഴേയ്ക്കും രക്ബര്‍ ഖാന്‍ മരിച്ചിരുന്നു. രക്ബര്‍ ഖാനില്‍ നിന്നും ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ കൊണ്ട്‌പോകും വഴി ചായ കുടിക്കാനായി പോലീസ് വാഹനം നിറുത്തിയതായും ആരോപണമുണ്ട്.

അതേ സമയം സംഭവത്തില്‍ പോലീസ് കുരുക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. പോലീസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ ആരോഗ്യത്തോടെ അരിക്കുന്ന രക്ബര്‍ ഖാന്റെ ചിത്രം പുറത്തുവന്നതാണ് ആക്രമത്തില്‍ പോലീസ് സംഘത്തിനും ആക്രമണത്തില്‍ പങ്കുണ്ടെന്ന ആരോപണം ശക്തമാക്കിയത്. പോലീസ് വാഹനത്തില്‍ രക്ബര്‍ഖാനെ മര്‍ദ്ദിക്കുന്നത് കണ്ടതായി ഒരു ദൃക്‌സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്.

 

Read more topics: police, alwar lynching case
English summary
police admit mistake in alwar lynching case
topbanner

More News from this section

Subscribe by Email