Sunday June 24th, 2018 - 10:33:pm
topbanner
Breaking News

ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ല ; ബിജെപി എംപി

suji
ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടില്ല ; ബിജെപി എംപി

രാജ്യത്തെ ജനങ്ങളുടെ അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിട്ടില്ലെന്ന് ബിജെപി എംപി അമര്‍ സാബ്ലെ പറഞ്ഞു. വിഷയത്തില്‍ തെറ്റിദ്ധാരണകള്‍ പ്രചരിപ്പിച്ചുകൊണ്ട് പ്രതിപക്ഷം ജനങ്ങളില്‍ ആശയ കുഴപ്പം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനങ്ങളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാമെന്ന് മോദി ജി പറഞ്ഞിട്ടില്ല. അത് ബിജെപി തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടാത്ത കാര്യമാണ്. സാബ്ലെ പറഞ്ഞു. പ്രതിപക്ഷത്തിന്റെ തെറ്റായ പ്രചരണമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ നാലു വര്‍ഷത്തെ പ്രവര്‍ത്തനത്തെ കുറിച്ച് വിവരിക്കുകയായിരുന്നു അദ്ദേഹം.

Read more topics: modi, 15 lakhs account, mp
English summary
pm modi never said rs 15 lakh will be deposited in peoples accounts says mp

More News from this section

Subscribe by Email