Saturday February 16th, 2019 - 3:04:pm
topbanner

ബിജെപിയേക്കാള്‍ അദ്വാനിയെ ബഹുമാനിക്കുന്നത് കോണ്‍ഗ്രസ് ; അദ്വാനിയെ മോദി അപമാനിക്കുന്നുവെന്ന് രാഹുല്‍

suji
ബിജെപിയേക്കാള്‍ അദ്വാനിയെ ബഹുമാനിക്കുന്നത് കോണ്‍ഗ്രസ് ; അദ്വാനിയെ മോദി അപമാനിക്കുന്നുവെന്ന് രാഹുല്‍

ദില്ലി ; മുതിര്‍ന്ന ബിജെപി നേതാവും തന്റെ രാഷ്ട്രീയ ഗുരുവുമായ എല്‍കെ അദ്വാനിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അപമാനിക്കുകയാണെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ പരാമര്‍ശം വിവാദത്തില്‍. അനാരോഗ്യത്തെ തുടര്‍ന്ന് എയിംസില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയെ കാണാന്‍ ആദ്യമെത്തിയത് താനാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ ശക്തമായി പ്രതിഷേധിച്ച ബിജെപി രാഹുലിന്റെത് നെറികെട്ട രാഷ്ട്രീയമെന്ന് ആരോപിച്ചു.

മുംബൈയില്‍ നടന്ന പാര്‍ട്ടി യോഗത്തിലാണ് ബിജെപി നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ബഹുമാനം എല്‍കെ അദ്വാനിയ്ക്ക് കോണ്‍ഗ്രസ് നല്‍കുന്നുണ്ടെന്ന് രാഹുല്‍ പറഞ്ഞത്. മോദിയുടെ രാഷ്ട്രീയ ഗുരുവെന്ന് അറിയപ്പെടുന്ന അദ്വാനിയെ ഓര്‍ത്ത് എനിക്ക് വിഷമം തോന്നുന്നു. ഔദ്യോഗിക ചടങ്ങില്‍ പോലും അദ്ദേഹത്തിന് അര്‍ഹിക്കുന്ന ബഹുമാനം കിട്ടുന്നില്ല. വാജ്‌പേയി എപ്പോഴും കോണ്‍ഗ്രസിന് എതിരെയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു വേള അദ്ദേഹത്തിന് അനാരോഗ്യം ബാധിച്ചപ്പോള്‍ ആദ്യം ഓടിയെത്തിയതും താനാണ്. അതാണ് കോണ്‍ഗ്രസിന്റെ സംസ്‌കാരമെന്നും രാഹുല്‍ പറഞ്ഞു.

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന പേരില്‍ പ്രണബ് മുഖര്‍ജിയെ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഹിഷ്ണുതയ്ക്ക് ഇരയാക്കിയെന്ന് ബിജെപി വക്താവ് അനില്‍ ബലൂനി മറുപടി നല്‍കി. ഇന്ത്യയിലെ മുതിര്‍ന്ന പാര്‍ട്ടിയുടെ പ്രസിഡന്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് രാജ്യം മുഴുവന്‍ വീക്ഷിക്കുകയാണെന്ന് രാഹുല്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Viral News

English summary
pm modi doesnt respect guru l k advani says rahul gandhi
topbanner

More News from this section

Subscribe by Email