Monday September 24th, 2018 - 9:17:am
topbanner

ആശാ വര്‍ക്കര്‍മാര്‍ക്കും, അംഗനവാടി ജീവനക്കാര്‍ക്കും സന്തോഷവാര്‍ത്ത; ഓണറേറിയം വര്‍ദ്ധിപ്പിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

suji
ആശാ വര്‍ക്കര്‍മാര്‍ക്കും, അംഗനവാടി ജീവനക്കാര്‍ക്കും സന്തോഷവാര്‍ത്ത; ഓണറേറിയം വര്‍ദ്ധിപ്പിച്ച് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

ദില്ലി: ആയിരക്കണക്കിന് ആശാ വര്‍ക്കര്‍മാര്‍ക്കും, അംഗനവാടി ജീവനക്കാര്‍ക്കും സന്തോഷവാര്‍ത്തയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒക്ടോബര്‍ മുതല്‍ പ്രതിമാസ ഓണറേറിയം വര്‍ദ്ധിപ്പിച്ച് കൊണ്ടാണ് പ്രഖ്യാപനം. ഇതിന് പുറമെ സോഷ്യല്‍ ഹെല്‍ത്ത് പ്രവര്‍ത്തകര്‍ക്ക് മറ്റ് നിരവധി സ്‌കീമുകളിലും അംഗത്വം നല്‍കും.

സാമൂഹ്യ സുരക്ഷാ സ്‌കീമുകള്‍ക്ക് ഒപ്പം പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബിമാ യോജനയും, പ്രധാനമന്ത്രി സുരക്ഷ ബീമാ യോജനയും പ്രകാരം സൗജന്യ ഇന്‍ഷുറന്‍സ് സ്‌കീമുകള്‍ പ്രകാരം കവറേജ് ലഭിക്കും. ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കാന്‍ ആശാ വര്‍ക്കര്‍മാര്‍ പ്രീമിയം അടയ്‌ക്കേണ്ടതില്ല.

അത്യാഹിതങ്ങളില്‍ 4 ലക്ഷം രൂപയാണ് കവറേജ് ലഭിക്കുകയെന്ന് രാജ്യത്തെ ആശാ, എഎന്‍എം, അംഗനവാടി ജീവനക്കാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ അറിയിച്ചു. ഒക്ടോബര്‍ മുതല്‍ പുതുക്കിയ ഇന്‍സെന്റീവ് പ്രാബല്യത്തില്‍ വരും. നവംബര്‍ മുതല്‍ ലഭിക്കുന്ന ശമ്പളത്തില്‍ ദീപാവലി സമ്മാനമായി ഇത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

3000 രൂപ ഓണറേറിയം ലഭിക്കുന്നവര്‍ക്ക് 4500 രൂപയും, 2200 രൂപ ലഭിച്ചവര്‍ക്ക് 3500 രൂപയുമായും ഉയരും. അംഗനവാടി ഹെല്‍പ്പര്‍മാര്‍ക്ക് 1500 രൂപ ഓണറേറിയം 2500 രൂപയായും വര്‍ദ്ധിക്കും.

 

English summary
pm modi announces hike in incentives of asha anganwadi work
topbanner

More News from this section

Subscribe by Email