Monday September 24th, 2018 - 11:18:am
topbanner

കിഴക്കന്‍ അതിവേഗ പാതയും ഈസ്റ്റേണ്‍ പെരിഫറല്‍ പാതയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

suji
കിഴക്കന്‍ അതിവേഗ പാതയും ഈസ്റ്റേണ്‍ പെരിഫറല്‍ പാതയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ഡല്‍ഹിമീററ്റ് എക്‌സ്പ്രസ്വേ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഉദ്ഘാടനത്തിനുശേഷം കിഴക്കന്‍ അതിവേഗ പാതയിലൂടെ മോദി റോഡ് ഷോ നടത്തി.ഡല്‍ഹി നഗരത്തില്‍ ഗതാഗത തിരക്കു കുറയ്ക്കാനുദ്ദേശിച്ചാണ് ആറു വരി പാത നിര്‍മിച്ചിരിക്കുന്നത്.                                                                                                                                                  
ഇന്ത്യയിലെ ആദ്യത്തെ 14 വരി അതിവേഗപാതയാണ് മീററ്റിലേത്. ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലുള്ള ഈസ്റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ്വേയും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് തുറന്നു നല്‍കി.
യുപിഎ സര്‍ക്കാരിന്റെ കാലത്താണ് നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ ഡല്‍ഹിമീററ്റ് എക്‌സ്പ്രസ്വേ പദ്ധതി ആസൂത്രണം ചെയ്തത്. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വഴിവിളക്കുകള്‍, മഴവെളള സംഭരണികള്‍, അണ്ടര്‍ പ്ലാസകള്‍ എന്നിവയാണ് അതിവേഗ പാതയിലെ പ്രത്യേകത. രണ്ടര ലക്ഷത്തോളം വൃക്ഷത്തൈകളാണ് പാതയ്ക്ക് ഇരുവശവും നട്ടുപിടിപ്പിച്ചിട്ടുളളത്.

അതിവേഗ പാതയുടെ ഉദ്ഘാടനത്തോടെ ഡല്‍ഹിയില്‍നിന്നും മീററ്റിലേക്കുളള യാത്രാസമയം രണ്ടര മണിക്കൂറില്‍നിന്നും 45 മിനിറ്റായി ചുരുങ്ങും. പദ്ധതിയുടെ മൊത്തം വ്യാപ്തി 82 കിലോമീറ്ററാണ്. ഇതില്‍ 27.74 കിലോമീറ്ററാണ് 14 വരി പാതയിലുളളത്. ഇവയുടെ നിര്‍മ്മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ബാക്കിയുളളവ ആറു വരി പാതയാണ്.

English summary
pm modi Inaugurates eastern peripheral delhi meerut expressways
topbanner

More News from this section

Subscribe by Email