Tuesday November 20th, 2018 - 3:31:am
topbanner

പുതുവൈപ്പ് ടെര്‍മിനലിനെതിരെ സമരസമിതി നല്‍കിയ ഹര്‍ജി തള്ളി

Jikku Joseph
പുതുവൈപ്പ് ടെര്‍മിനലിനെതിരെ സമരസമിതി നല്‍കിയ ഹര്‍ജി തള്ളി

ചെന്നൈ: പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായ ഹര്‍ജി തള്ളി. പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നല്‍കിയ നല്‍കിയ ഹര്‍ജി ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളിയത്. അപകട ഭീഷണി സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നുമില്ലെന്ന് ജസ്റ്റിസ് എം.എസ് നമ്പ്യാരുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.

എല്‍.പി.ജി പദ്ധതിക്ക് പാരിസ്ഥിതിക അനുമതിയുണ്ട്. ഭരണാനുമതിയുമുണ്ട്. ജീവനും സ്വത്തിനും ഭീഷണിയാണെന്ന ഹര്‍ജിക്കാരുടെ വാദം തെളിയിക്കുന്ന രേഖകള്‍ ഒന്നും ഹാജരാക്കിയിട്ടില്ലെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി. ഈ വാദം അടിസ്ഥാന രഹിതമാണെന്നും ട്രൈബ്യൂണല്‍ വിലയിരുത്തി. പരിസ്ഥിതി വകുപ്പും സര്‍ക്കാരും സമര്‍പ്പിച്ച തീരദേശ ഭൂപടങ്ങളില്‍ വന്ന വ്യത്യാസം പരിഗണിക്കേണ്ട കാര്യമില്ല.

പാരിസ്ഥിതിക അനുമതിുള്ളതിനാല്‍ പരിസ്ഥിതി വകുപ്പിന്റെ ഭൂപടം പരിഗണിച്ചാല്‍ മതിയാകും. ഇനിയങ്ങോട്ടും ഇതായിരിക്കും ബാധകം. പുതുതായി വരുന്നവ ബാധകമല്ലെന്നും, മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയെ ബാധിക്കുമെന്ന വാദവും ട്രൈബ്യുണല്‍ തള്ളി. ടെര്‍മിനലിന്റെ വടക്കു ഭാഗത്ത് മത്സ്യബന്ധനത്തിന് തൊഴിലാളികളെ അനുവദിച്ചിട്ടുണ്ടെന്ന് ഐ.ഒ.സി അറിയിച്ചിരുന്നു.

വിദഗ്ധാംഗമില്ലാതെ ജുഡീഷ്യല്‍ അംഗം മാത്രമായി വിധി പറയരുതെന്നാണ് ദേശീയ ഹരിതട്രൈബ്യൂണല്‍ ആക്ടിലെ ചട്ടം. എന്നാല്‍, ജഡ്ജിമാരുടെ അപര്യാപ്തത മൂലം അടിയന്തര സാഹചര്യങ്ങളില്‍ സിംഗിള്‍ ബെഞ്ചിനും വിധി പറയാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇതനുസരിച്ചാണ് ഇന്ന് എന്‍ജിടി കേസില്‍ വിധി പറഞ്ഞത്. ഈ വിധി പ്രതീക്ഷിച്ചതാണെന്നും നിയമവിദഗ്ധരുമായി ആലോചിച്ച് അപ്പീല്‍ നല്‍കുമെന്നും ഐഒസി പുതുവൈപ്പിനില്‍ നിന്ന് പോകും വരെ സമരവുമായി മുന്നോട്ട് പോകുമെന്നും പുതുവൈപ്പിന്‍ സമരസമിതി വിശദമാക്കി.

English summary
plea against puthuvype lpg terminal dismissed
topbanner

More News from this section

Subscribe by Email