Tuesday August 21st, 2018 - 6:32:am
topbanner

തന്നെയും പിസി ചാക്കോയേയും ഒതുക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നുവെന്ന് പി.ജെ കുര്യന്‍

rajani v
തന്നെയും പിസി ചാക്കോയേയും ഒതുക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നുവെന്ന് പി.ജെ കുര്യന്‍

ന്യൂഡല്‍ഹി : ഉമ്മന്‍ ചാണ്ടിക്കെതിരെ പരസ്യപ്രസ്താവനയുമായി രാജ്യസഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ രംഗത്ത്.തന്നേയും പി.സി ചാക്കോയെയും ഉമ്മന്‍ചാണ്ടി ഒതുക്കാന്‍ ശ്രമിക്കുകയാണെന്ന് ഡല്‍ഹി പത്രസമ്മേളനത്തില്‍ പി.ജെ.,കുര്യന്‍ തുറന്നടിച്ചു.

താന്‍ കുര്യനെ പലകാര്യത്തിലും സഹായിച്ചിട്ടുണ്ടെന്ന ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ആണ് ഇത്തവണ കുര്യനെ പ്രകോപിപ്പിച്ചത് . തനിക്ക് ഉമ്മന്‍ചാണ്ടി ചെയ്ത് തന്ന സഹായം എന്തെന്ന് വെളിപെടുത്താന്‍ കുര്യന്റെ വെല്ലുവിളി.ഉമ്മന്‍ ചാണ്ടി നയിച്ച തെരഞ്ഞെടുപ്പുകളിലൊന്നും പ്രതീക്ഷിച്ച നേട്ട ഉണ്ടായില്ലെന്നും, ഉമ്മന്‍ ചാണ്ടിയേക്കാള്‍ ജനകീയ നേതാക്കള്‍ പാര്‍ട്ടിയിലുണ്ടെന്നും കുര്യന്‍ തീര്‍ത്ത് പറഞ്ഞു.

എന്നാല്‍ കുര്യന്‍ ഉന്നയിച്ച ഒരാരോപണത്തിനും താന്‍ മറുപടി പറയുന്നില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.വിഴിഞ്ഞ കരാറിലെ സുധീരന്റെ ആരോപണത്തോടും ജുഡീഷ്യല്‍ കമീഷന്‍ അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

 

 

Read more topics: pj kurien, critized, ummenchandy1
English summary
pj kurien critized ummenchandy1
topbanner

More News from this section

Subscribe by Email