Friday May 24th, 2019 - 4:46:pm
topbanner
topbanner

പൊതുപ്രവ‍ർത്തകരെ അംഗീകരിക്കാൻ പഠിക്കണമെന്ന് പിണറായി വിജയൻ

RA
പൊതുപ്രവ‍ർത്തകരെ അംഗീകരിക്കാൻ പഠിക്കണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിന്റെ നടപടിക്കെതിരെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയൻ രം​ഗത്ത്. രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ഇകഴ്ത്തി കാട്ടാൻ ശ്രമം നടക്കുന്നു മാത്രമല്ല പാർട്ടി ഓഫീസുകൾ ഇത്തരം പരിശോധനക്ക് വിധേയമാക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതു പ്രവർത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടത്. പലപ്പോഴും അത് ഉണ്ടാകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു . ചൈത്രാ തെരേസ ജോണിനെതിരായ നടപടി നിയമസഭയിൽ സബ്മിഷനായി കൊണ്ടു വന്നപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥയുടെ നടപടിക്കതിരെ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്തെത്തിയത് .

English summary
pinarayi vijayan critized theressajohn
topbanner

More News from this section

Subscribe by Email