Thursday December 13th, 2018 - 1:02:am
topbanner

വിമാനത്തില്‍ മുത്തശ്ശിയുടേയും അമ്മയുടേയും കാല്‍തൊട്ട് വന്ദിച്ച് പൈലറ്റിന്റെ അനുഗ്രഹം നേടല്‍ !

suji
വിമാനത്തില്‍ മുത്തശ്ശിയുടേയും അമ്മയുടേയും കാല്‍തൊട്ട് വന്ദിച്ച് പൈലറ്റിന്റെ അനുഗ്രഹം നേടല്‍ !

ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അമ്മയുടേയും മുത്തശ്ശിയുടേയും അനുഗ്രഹം മേടിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ പൈലറ്റ് വിമാനത്തിനുള്ളില്‍ വച്ച് അമ്മയുടേയും അമ്മൂമ്മയുടേയും അനുഗ്രഹം വാങ്ങുന്ന വീഡിയോ ഫേസ്ബുക്കില്‍ വൈറലാണ്. ഇന്‍ഡിഗോ പൈലറ്റായ പ്രദീപ് കൃഷ്ണനാണ് ചെന്നൈയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പറത്തുന്ന വിമാനത്തില്‍ അമ്മയേയും മുത്തശ്ശിയേയും സഹോദരിയേയും കൂട്ടിയത്.

വിമാനം ടേക്ക് ഓഫ് ചെയ്യും മുമ്പ് യാത്രക്കാര്‍ക്കിടയിലൂടെ എത്തി പ്രദീപ് ഇവരുടെ കാല്‍ തൊട്ട് വന്ദിക്കുന്നത് വീഡിയോയില്‍ കാണാം. പ്രദീപിന്റെ സുഹൃത്ത് നാഗാര്‍ജുന്‍ ദ്വാരകനാഥ് ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ കാലത്തെ സ്വപ്നമാണ് സാധിച്ചിരിക്കുന്നതെന്നും സുഹൃത്ത് ഫേയ്‌സ്ബുക്കില്‍ കുറിച്ചു .

Read more topics: pilot, journey, mother
English summary
pilot touch feet of mother before journey
topbanner

More News from this section

Subscribe by Email