Friday September 21st, 2018 - 11:29:pm
topbanner

റെസ്റ്റൊറന്റിലെ മേശയ്ക്കരികില്‍ വേലക്കാരിയെ നിര്‍ത്തിയ രേണുകാ ചൗധരി വിവാദത്തില്‍

NewsDesk
റെസ്റ്റൊറന്റിലെ മേശയ്ക്കരികില്‍ വേലക്കാരിയെ നിര്‍ത്തിയ രേണുകാ ചൗധരി വിവാദത്തില്‍

ദില്ലി: റെസ്റ്റൊറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വേലക്കാരിയെ തന്റെ മേശയ്ക്കരികില്‍ നിര്‍ത്തിയ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേണുകാ ചൗധരി വിവാദത്തില്‍.

മുന്‍ വനിതാ ശിശുക്ഷേമ മന്ത്രിയായിരുന്ന രേണുകാ ചൗധരിയുടെ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനത്തിനാണ് വഴിവെച്ചത്. തന്റെ ജോലിക്കോരിയോട് മന:സാക്ഷിയില്ലാതെ അടിമയോടെന്നപോലെ പെരുമാറുന്നതിന്റെ തെളിവാണിതെന്ന് വിമര്‍ശകര്‍ പറയുന്നു.

രേണുകാ ചൗധരിയും കുടുംബവും റസ്‌റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കുന്ന ചിത്രത്തില്‍ ജോലിക്കാരിയോ ചിത്രത്തില്‍ കാണുന്ന കുഞ്ഞിന്റെ ആയയോ ആണെന്നു കരുതപ്പെടുന്ന പെണ്‍കുട്ടി കുട്ടിയുടെ കാവലിനെന്നപോലെ അടുത്ത് നിര്‍ത്തിയിരിക്കുകയാണ്.

രേണുകാ ചൗധരിയുടെ പ്രവര്‍ത്തി ലജ്ജാവഹമെന്ന് സോഷ്യല്‍മീഡിയ പ്രതികരിച്ചു. പുതിയ കാലത്തെ അടിമത്തമാണ് ഇതെന്നും, കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ഇതെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുണ്ട്.

കണ്ണൂര്‍; വെടിയേറ്റു മരിച്ച ജീവനക്കാരി ബാങ്കിലെത്തിയിട്ട് രണ്ടാഴ്ച മാത്രം

English summary
This photo is the reason Congress leader Renuka Chowdhury is facing flak on Twitter
topbanner

More News from this section

Subscribe by Email