Saturday September 21st, 2019 - 10:57:am
topbanner
Breaking News
jeevanam

മോഡിയുടെ ആ വാക്കും പാഴ് വാക്കായി

Jikku Joseph
മോഡിയുടെ ആ വാക്കും പാഴ് വാക്കായി

രാജ്യത്തെ കുട്ടികള്‍ക്ക് വാക്സിനേഷന്‍ ഉറപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയായ യൂണിവേഴ്സല്‍ ഇമ്മ്യൂണൈസേഷന്‍ പ്ലാനില്‍ ന്യുമോണിയ വാക്സിന്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ പേറ്റന്റ് അമേരിക്കന്‍ കമ്പനിക്ക് നല്‍കി മോഡി സര്‍ക്കാര്‍.

രാജ്യത്ത് ഒരു കുട്ടി പോലും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാതെ മരിക്കാനിടവരരുതെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നാണ് ന്യുമോണിയ പ്രതിരോധ കുത്തിവെയ്പ്പും പദ്ദതിയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ പ്രഖ്യാപിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മരുന്നിന്റെ പേറ്റന്റ് കുത്തക കമ്പനിക്ക് മോഡി സര്‍ക്കാര്‍ നല്‍കിയത്.

ന്യമോണിയ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത ഫൈസറിനാണ് ഇന്ത്യ പേറ്റന്റ് നല്‍കിയത്. ന്യുമോണിയ പ്രതിരോധ വാക്സിന്‍ രംഗത്തെ കുത്തകവതകരണത്തിലേക്ക് നയിക്കുന്ന നടപടിയാണിത്. 13 ന്യുമോണിയ ബാക്ടീരകളെ പ്രതിരോധിക്കുന്ന ഫൈസറിന്റെ പ്രിനവര്‍ 13 വാക്സിനാണ് ഇന്ത്യന്‍ പേറ്റന്റ് നല്‍കിയത്. 2026 വരെക്കാണ് പേറ്റന്റ്.

ഇന്ത്യയില്‍ അഞ്ചു വയസില്‍ താഴെയുളള കുട്ടികളുടെ മരണത്തിലേക്ക് ഏറ്റവും കൂടുതല്‍ കാരണമാകുന്നത് ന്യുമോണിയ ആണ്. പ്രതിവര്‍ഷം രണ്ടു ലക്ഷം കുട്ടികള്‍ ഇന്ത്യയില്‍ ന്യുമോണിയ മൂലം മരിക്കുന്നുവെന്നാണ് കണക്ക്. ഈ കണക്കുകള്‍ മുന്നിലുളളപ്പോള്‍ തന്നെയാണ് അമേരിക്കന്‍ കുത്തക കമ്പനിക്ക് പ്രതിരോധ വാക്സിന്‍ പേറ്റന്റ് മോഡി സര്‍ക്കാര്‍ നല്‍കിയത്. 11000 രൂപയാണ് വാക്സിന് ഫൈസര്‍ ഈടാക്കുന്നത്.

നിലവില്‍ ഗ്ലോബല്‍ വാക്സിന്‍ അലയന്‍സ് (ഗവി) മുഖേനെയാണ് ഇന്ത്യ ഫൈസറില്‍ നിന്നും ന്യുമോണിയ വാക്സിന്‍ വാങ്ങുന്നത്. 11000 രൂപുയുടെ വാക്സിന് ഒരു കുട്ടിക്ക് 500 രൂപയാണ് ഗവി ഇന്ത്യയില്‍ നിന്നും ഈടാക്കുന്നത്.

2021 വരെയാണ് ഗവിയുമായി ഇന്ത്യക്ക് കരാറുളളത്. 2021 ന് ശേഷം സര്‍ക്കാര്‍ വാക്സിന്റെ മുഴുവന്‍ പണവും നല്‍കേണ്ടി വരും. ഒരു വാക്സിന്‍ നല്‍കാന്‍ തുടങ്ങിയാല്‍ പിന്നീട് ഇടക്ക് വെച്ച് അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. അതായത് നിലവില്‍ ഇന്ത്യന്‍ പ്രതിരോധ പദ്ദതിയില്‍ പെടുത്തിയ മരുന്നിന് പേറ്റന്റ് നല്‍കിയതിലൂടെ ഭാവിയില്‍ കനത്ത ബാധ്യതയാണ് സര്‍ക്കാരിന് വരുത്തുക.

Viral News

English summary
pfizer gets pneumonia vaccine patent months
topbanner

More News from this section

Subscribe by Email