Monday November 19th, 2018 - 9:25:am
topbanner

ഇന്ധനവില വീണ്ടും വര്‍ധിച്ചു; പെട്രോള്‍ ലിറ്ററിന് 90 കടന്നു

NewsDesk
ഇന്ധനവില വീണ്ടും വര്‍ധിച്ചു; പെട്രോള്‍ ലിറ്ററിന് 90 കടന്നു

കോഴിക്കോട്: രാജ്യത്ത് ഇന്ധനവില വര്‍ധന തടരുന്നു. തുടര്‍ച്ചയായുളള വില വര്‍ധനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ കക്ഷികള്‍ നടത്തിയ അഖിലേന്ത്യാ ബന്ദ് ദിവസവും അതിന് തൊട്ടടുത്ത ദിവസവും പെട്രോള്‍, ഡീസല്‍ വില കുതിച്ചുയര്‍ന്നു.

പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് ചൊവ്വാഴ്ച വര്‍ധിച്ചത്. ഇതോടെ ഇതാദ്യമായി രാജ്യത്ത് പെട്രോള്‍ വില ലിറ്ററിന് 90 കടന്നു. രാജ്യത്തുതന്നെ ഏറ്റവും ഉയര്‍ന്ന എണ്ണവിലയുള്ള മഹാരാഷ്ട്രയിലെ പര്‍ഭാനി നഗരത്തിലാണ് ചൊവ്വാഴ്ച പെട്രോളിന്റെ വില 90.05 രൂപയിലെത്തിയത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 പൈസയും ഡീസലിന്76രൂപ 88 പൈസയും  കോഴിക്കോട് പെട്രോളിന്  83.11 പൈസയും ഡീസലിന്  77 .15 പൈസയുമാണ്  ഇന്നത്തെ നിരക്ക്. ഇന്നലെ പെട്രോളിന് 23 പൈസയും ഡീസലിന് 24 പൈസയും കൂടിയിരുന്നു.

അന്താരാഷ്ട്ര വിപണയില്‍ എണ്ണ വില കുറഞ്ഞ സമയത്ത് കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെ എക്സൈസ് തീരുവ ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. 2014-നും 16-നുമിടയ്ക്ക് ഒമ്പതു തവണകളിലായി പെട്രോളിന്റെ തീരുവയില്‍ 11.77 രൂപയുടെയും ഡീസലിന്റെ തീരുവയില്‍ 13.47 രൂപയുടെയും വര്‍ധനയാണ് വരുത്തിയത്. എന്നാല്‍ വില ഉയര്‍ന്നപ്പോള്‍ എക്‌സൈസ് തീരുവയില്‍ ആകെ രണ്ടു രൂപയുടെ ഇളവാണ് നല്‍കിയത്.

Read more topics: Petrol, Price, Mumbai
English summary
Petrol Prices Near Rs 90 In Mumbai, Above Rs 80 In Other Metros
topbanner

More News from this section

Subscribe by Email