topbanner
Saturday November 25th, 2017 - 4:33:pm
topbanner
Breaking News

പെട്രോള്‍വില കുതിക്കുന്നു; കഴിഞ്ഞ 3 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന വില; പ്രതിഷേധിക്കാതെ പ്രതിപക്ഷം

NewsDesk
പെട്രോള്‍വില കുതിക്കുന്നു; കഴിഞ്ഞ 3 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന വില; പ്രതിഷേധിക്കാതെ പ്രതിപക്ഷം

ന്യൂഡല്‍ഹി: നിശബ്ദമായി പെട്രോള്‍വില ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നതോടെ പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധം ഇല്ലാതാകുന്നു. മൂന്നുവര്‍ഷത്തിനിടെ ഏറ്റവുമുയര്‍ന്ന നിരക്കാണ് കഴിഞ്ഞദിവസം പെട്രോളിന് ഈടാക്കിയത്.

ഡല്‍ഹിയില്‍ പെട്രോളിന് 69.04 രൂപയാണ് കഴിഞ്ഞദിവസം ഈടാക്കിയത്. ചിലയിടങ്ങളില്‍ ഇത് 70 ഉം 71ഉം ഒക്കെയാകും. 2014 ഓഗസ്റ്റ് പകുതിക്കുശേഷമുള്ള ഏറ്റവുമുയര്‍ന്ന നിരക്കാണിത്. ഡീസലിന് ഈടാക്കിയ 57.30 കഴിഞ്ഞ നാലുമാസത്തിനിടെയുള്ള ഏറ്റവുമുയര്‍ന്ന നിരക്കാണ്.

പുതിയ വിലനിര്‍ണയ സംവിധാനം നിലവില്‍വന്ന ജൂലൈ മുതല്‍ പെട്രോളിന് ആറുരൂപയും ഡീസലിന് 3.67 രൂപയും വര്‍ധിച്ചു. വില കുറയുമെന്നും അന്തര്‍ദേശീയ വിപണിയിലെ ഏറ്റക്കുറച്ചിലുകളുടെ ഫലം അതത് ദിവസംതന്നെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും വ്യക്തമാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ എല്ലാ ദിവസവും നിരക്ക് നിശ്ചയിക്കുന്ന സംവിധാനം നടപ്പാക്കിയത്.

ദിവസേനയുള്ള നിരക്കുയര്‍ത്തല്‍ പെട്രോള്‍ പമ്പുകള്‍ക്കും ചാകരയായിരിക്കുകയാണ്. ഓരോ പമ്പിലും ഓരോ നിരക്കാണ് ഈടാക്കുന്നത്. ഇവ പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നുമില്ല.

Read more topics: Petrol, price, diesel
English summary
Petrol price up by Rs 6/litre since July; diesel Rs 3.67
topbanner topbanner

More News from this section

Subscribe by Email