topbanner
Tuesday October 24th, 2017 - 2:50:pm
topbanner

പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിക്കാന്‍ കേന്ദ്രത്തിന്റെ നീക്കം

rajani
പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിക്കാന്‍ കേന്ദ്രത്തിന്റെ നീക്കം

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഹോം ഡെലിവറി ചെയ്യാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം. മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഇന്ധനം വീട്ടിലെത്തിച്ച് നല്‍കാനാണ് ആലോചന പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ .

ഇന്ധനം നിറയ്ക്കുന്ന കേന്ദ്രങ്ങളിലെ നീണ്ട ക്യൂ ഒഴിവാക്കുന്നതിനും ഞായറാഴ്ച അവധി നേരിടുന്നതിനുമാണ് നടപടി.പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ചകളില്‍ അടച്ചിടാനുള്ള ഒരു വിഭാഗം പമ്പുടമകളുടെ നീക്കത്തോട് മന്ത്രാലയത്തിന് യോജിപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ പാചകവാതകം മാത്രമേ ഹോം ഡെലിവറി ചെയ്യുന്നുള്ളൂ. പെട്രോള്‍, ഡീസല്‍ തുടങ്ങിയ മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നേരിട്ട് മാത്രമേ വാങ്ങാനാകൂ.

 

English summary
petrol disel home delivery central government
topbanner topbanner

More News from this section

Subscribe by Email