Sunday November 18th, 2018 - 5:06:am
topbanner

ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

NewsDesk
ജനങ്ങള്‍ക്ക് ഇരുട്ടടിയായി ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: വിലക്കയറ്റത്തില്‍ വലയുന്ന സാധാരണക്കാരന് ഇരുട്ടടിയായി ഇന്ധന വില കത്തിക്കയറുന്നു. തിങ്കളാഴ്ച ലിറ്ററിന് 32 പൈസയാണ് കൂടിയത്. ഇതോടെ കൊച്ചി നഗരത്തില്‍ പെട്രോള്‍ വില 81.19 രൂപയായി.

ഡീസല്‍ വില നഗരത്തിനുള്ളില്‍ 75 കടന്നു. കൊച്ചിയില്‍ നഗരപരിധിക്കു പുറത്ത് പെട്രോള്‍ വില 82 രൂപയ്ക്കു മുകളിലെത്തി. ഡീസല്‍ വില 76 രൂപയും കടന്നു. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതുമാണ് വില കൂടാന്‍ കാരണമാകുന്നത്. തിരുവനന്തപുരം നഗരത്തില്‍ 82 രൂപ 28 പൈസയാണ് ഇന്നു പെട്രോള്‍ വില. നഗരത്തിനു പുറത്ത് ഒരു ലിറ്റര്‍ പെട്രോളിന് 83 രൂപയിലധികം നല്‍കണം. ഡീസലിന് നഗരത്തിനുള്ളില്‍ 76.06 രൂപയാണു വില. കോഴിക്കോട് നഗരത്തിലും പെട്രോള്‍ വില ലിറ്ററിന് 82 രൂപയിലെത്തി. 75.78 രൂപയാണു ഡീസല്‍ വില.

Read more topics: Petrol, Diesel
English summary
Petrol, Diesel Prices At New Record High
topbanner

More News from this section

Subscribe by Email