topbanner
Tuesday September 26th, 2017 - 5:38:am
topbanner

നിശബ്ദമായി ജനങ്ങളുടെ കീശപിഴിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; എണ്ണയ്ക്ക് ഒരുമാസം കൊണ്ട് വന്‍ വര്‍ധന

NewsDesk
നിശബ്ദമായി ജനങ്ങളുടെ കീശപിഴിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; എണ്ണയ്ക്ക് ഒരുമാസം കൊണ്ട് വന്‍ വര്‍ധന

ന്യൂഡല്‍ഹി: ദിവസംതോറും വില നിശ്ചയിക്കുകയെന്ന എണ്ണ കമ്പനികളുടെ തീരുമാനം നിശബ്ദമായി ജനങ്ങളുടെ കീശ പിഴിയുന്നതിലേക്കെത്തുന്നു. എണ്ണവില അടിക്കടി വര്‍ധിപ്പിക്കുമ്പോഴുള്ള പ്രതിഷേധം ഒഴിവാക്കാനായി എല്ലാദിവസവും ചെറിയതോതില്‍ വര്‍ധനവാണ് ഇപ്പോള്‍ നടക്കുന്നത്.

ഇത്തരത്തില്‍ ഒരുമാസകൊണ്ടുമാത്രം പെട്രോളിനും ഡീസലിനും വന്‍ വര്‍ധനയുണ്ടായി. പെട്രോളിന് ഏതാണ്ട് നാലുരൂപയും ഡീസലിന് മൂന്നരരൂപയുമാണ് വര്‍ധിച്ചത്.

ദിവസേന വില മാറുന്നതിനാല്‍ വിലവര്‍ധന ജനങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളോ ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ഇതുതന്നെയാണ് കേന്ദ്ര സര്‍ക്കാരും ലക്ഷ്യമിട്ടത്. വിലവര്‍ധനമൂലമുള്ള പ്രതിഷേധം ഇല്ലാതാക്കാന്‍ സര്‍ക്കാരിന് ഇതുമൂലം സാധിക്കുകയും ചെയ്തു.

പെട്രോള്‍, ഡീസല്‍ വില ഓരോദിവസവും പുനഃക്രമീകരിക്കുന്നത് ജൂണ്‍ 16 മുതലാണ് രാജ്യവ്യാപകമായി നടപ്പാക്കിയത്. മുമ്പ് വിലനിയന്ത്രണം എടുത്തുകളഞ്ഞപ്പോള്‍ ചെയ്തതുപോലെ ഇത്തവണയും ആദ്യ ദിവസങ്ങളില്‍ തുടര്‍ച്ചയായി വില കുറച്ചുകൊണ്ട് എണ്ണക്കമ്പനികള്‍ കൈയടി നേടി. പിന്നീട് പതുക്കെ ചുവടുമാറ്റുകയായിരുന്നു.

വ്യാഴാഴ്ച 66.96 രൂപയാണ് ഡല്‍ഹിയില്‍ പെട്രോള്‍ വില. ജൂലായ് നാലിന് ഇത് 63.08 രൂപയായിരുന്നു. ഡീസലിന് ജൂലായ് നാലിന് 53.44 രൂപയായിരുന്നത് ഇപ്പോള്‍ 56.81 രൂപയുമായി.

2013-14 കാലയളവില്‍ അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് ഏതാണ്ട് 110 ഡോളറുണ്ടായിരുന്നപ്പോള്‍ ഡീസലിന് 50 രൂപയില്‍താഴെയും പെട്രോളിന് 70 രൂപയുമായിരുന്നു ഇന്ത്യയിലെ വില.

ഇപ്പോള്‍ അസംസ്‌കൃത എണ്ണയ്ക്ക് വില അതിന്റെ പകുതിയിലേറെ കുറഞ്ഞ് 51.60 ഡോളര്‍ മാത്രമായെങ്കിലും പെട്രോളിന് 67 രൂപയോളം ഈടാക്കുന്നു. രാജ്യത്തെ ചരക്കുഗതാഗതം പ്രധാനമായും ആശ്രയിക്കുന്ന ഡീസലിന് ഒരുമാസത്തിനിടെ മൂന്നരരൂപ കൂടിയത് അവശ്യസാധനങ്ങള്‍ക്കുള്‍പ്പെടെ വിലവര്‍ധനയ്ക്ക് കാരണമാകും.

Read more topics: petrol, diesel, price, india
English summary
petrol diesel price hike in india
topbanner topbanner

More News from this section

Subscribe by Email