Thursday November 15th, 2018 - 6:12:am
topbanner

കാവേരി നദീജല തര്‍ക്കം; ചെന്നൈയില്‍ ഹോട്ടലിനു നേരെ ബോംബേറ്

NewsDesk
കാവേരി നദീജല തര്‍ക്കം; ചെന്നൈയില്‍ ഹോട്ടലിനു നേരെ ബോംബേറ്

ചെന്നൈ: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയം ഇരു സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് വഴിമാറുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ചെന്നൈയിലെ ഒരു ഹോട്ടലിനു നേരെ ബോംബേറുണ്ടായി.

മൈലാപ്പൂരില്‍ കര്‍ണാടക സ്വദേശികള്‍ നടത്തുന്ന ഹോട്ടലിനു നേരെയാണ് ബോംബാക്രമണമുണ്ടായത്. കന്നഡ താരങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനെത്തുടര്‍ന്ന് തമിഴ് യുവാവിനെ ഒരു സംഘമാളുകള്‍ മര്‍ദിച്ച വീഡിയോ വൈറലായതിനു പിന്നാലെയാണ് ബോംബാക്രമണം.

ഡോ. രാധാകൃഷ്ണന്‍ ശാലയിലെ ന്യൂ വുഡ്‌ലാന്‍ഡ്‌സ് ഹോട്ടലിന് നേരെയാണ് ഒരുകൂട്ടം അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞത്. സംഭവത്തില്‍ ഹോട്ടല്‍ റിസപ്ഷനിലെ ഫര്‍ണിച്ചറും മറ്റും തകര്‍ന്നു. ഹോട്ടലിനോട് ചേര്‍ന്നുള്ള ഐസ്‌ക്രീം പാര്‍ലറിനും കേടുപറ്റി. അക്രമത്തില്‍ ആര്‍ക്കും പരിക്കില്ല.

സംഭവസ്ഥലത്തു നിന്നും ഒരു കുറിപ്പ് പോലീസിനു ലഭിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകത്തില്‍ ആക്രമണം നേരിടേണ്ടി വന്നാല്‍ തമിഴ്‌നാട്ടിലെ കര്‍ണാടക സ്വദേശികള്‍ക്കു നേരെ പെട്രോള്‍ ബോംബുകള്‍ ഇനിയും നിരവധി പ്രയോഗിക്കുമെന്നാണ് കുറിപ്പിലുള്ളത്.

ശാലിനിയെ ജീവിത സഖിയാക്കാത്തതിലുള്ള കാരണം കുഞ്ചാക്കോബോബന്‍ വ്യക്തമാക്കി

ദിലീപിന്റെ 'സെന്‍ട്രല്‍ ജയില്‍' മോഷണം; സിനിമ വിവാദത്തിലേക്ക്

 

Read more topics: water, Petrol, bomb, Hotel, Chennai
English summary
Cauvery water dispute: Petrol bombs hurled at New Woodlands Hotel in Chennai
topbanner

More News from this section

Subscribe by Email