Tuesday September 25th, 2018 - 4:43:pm
topbanner

ഒരു സ്ഥാനാര്‍ഥിക്ക് ഒരു മണ്ഡലം: ഹര്‍ജിക്ക് പിന്തുണയറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ANJU NC
ഒരു സ്ഥാനാര്‍ഥിക്ക് ഒരു മണ്ഡലം: ഹര്‍ജിക്ക് പിന്തുണയറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഒരു സ്ഥാനാര്‍ഥി ഒന്നിലധികം സീറ്റില്‍ മത്സരിക്കുന്നതില്‍ നിന്ന് തടയണമെന്ന ആവശ്യമുന്നയിച്ച് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണ. സുപ്രീംകോടതി ഹര്‍ജി അംഗീകരിക്കുകയാണെങ്കില്‍ ഒരു സ്ഥാനാര്‍ഥിക്ക് ഒരിടത്ത് മാത്രം മത്സരിക്കാന്‍ അര്‍ഹതയുണ്ടാവൂ എന്ന നിലയിലേക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയെ മാറ്റാന്‍ തയ്യാറാണെന്നും കമ്മീഷന്‍ അറിയിച്ചു.

രണ്ട് മണ്ഡലങ്ങളിലും ഒരാള്‍ തന്നെ മത്സരിക്കുമ്പോള്‍ രണ്ടിലും വിജയിച്ചാല്‍ ഒരു സീറ്റില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമെന്നും ഇത് അനാവശ്യ ചിലവുണ്ടാക്കുമെന്നും കാണ്ടിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹര്‍ജിക്ക് പിന്തുണ നല്‍കിയത്. ജനപ്രതിനിധി നിയമപ്രകാരം ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കുന്ന സ്ഥാനാര്‍ഥിക്ക് ഒരേസമയം രണ്ട് മണ്ഡലങ്ങളില്‍ നിന്ന് വോട്ടുതേടാന്‍ അവകാശമുണ്ട്. ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഈ വ്യവസ്ഥയ്‌ക്കെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.

ഒരു സ്ഥാനാര്‍ഥിക്ക് ഒരു മണ്ഡലത്തില്‍ നിന്ന് മാത്രമേ മത്സരിക്കാനാവൂ എന്ന തരത്തില്‍ നിയമഭേദഗതി വേണമെന്നാണ് തെരഞ്ഞൈടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സാമാജികര്‍ക്ക് ഈ വ്യവസ്ഥ നിലനിര്‍ത്തണമെന്നുണ്ടെങ്കില്‍ രണ്ട് മണ്ഡലത്തിലും വിജയിച്ചവര്‍ ഒരു സീറ്റില്‍ നിന്ന് രാജിവെക്കുമ്പോള്‍ അവിടെ നടക്കേണ്ട ഉപതിരഞ്ഞെടുപ്പിന്റെ ചെലവ് വഹിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നുണ്ട്.

English summary
petition to ban candidate contesting more one seat
topbanner

More News from this section

Subscribe by Email