Monday September 24th, 2018 - 1:16:pm
topbanner

ഇന്ത്യന്‍ ഭരണഘടനയോട് കൂറ് പുലര്‍ത്തുന്നില്ല; സി.പി.എമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

sadu prakash
ഇന്ത്യന്‍ ഭരണഘടനയോട് കൂറ് പുലര്‍ത്തുന്നില്ല; സി.പി.എമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി


ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സി.പി.എമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ജോജോ ജോസ് എന്നയാളാണ് ഹര്‍ജി നല്‍കിയതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവര്‍ക്ക് മുമ്പാകെയാണ് ഹര്‍ജി വന്നിരിക്കുന്നത്. 1989 സെപ്റ്റംബറില്‍ സി.പി.എമ്മിന് നല്‍കിയ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വാദം കേള്‍ക്കാനായി മാര്‍ച്ച് 28ലേക്ക് മാറ്റി.

സി.പി.എമ്മിന്റെ ഭരണഘടനാ ഇന്ത്യന്‍ ഭരണഘടനയോടു പൂര്‍ണമായ കൂറ് പുലര്‍ത്തുന്നില്ല എന്നാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചിരിക്കുന്നത്. വ്യാജ രേഖകള്‍ ചമച്ചാണ് രജിസ്‌ട്രേഷന്‍ നേടിയെടുത്തത്. നിയമവിരുദ്ധ കാര്യങ്ങള്‍ക്കായാണ് പാര്‍ട്ടി രൂപവല്‍ക്കരിച്ചതെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നു.


സി.പി.എമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ കഴിഞ്ഞ വര്‍ഷം തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ കമ്മീഷന്‍ ആവശ്യം തള്ളി. തന്റെ ന്യായവാദങ്ങള്‍ പരിഗണിക്കാത്തതാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എന്നാണ് ഹര്‍ജിക്കാരന്റെ വാദം.

 

English summary
petition filed in delhi HC to cancel CPM registration
topbanner

More News from this section

Subscribe by Email