Saturday September 22nd, 2018 - 3:08:am
topbanner

പെരിയാര്‍ പ്രതിമയ്ക്കുനേരെ വീണ്ടും ആക്രമണം; ഇത്തവണ ആക്രമണം പുതുക്കോട്ടയില്‍

Jikku Joseph
പെരിയാര്‍ പ്രതിമയ്ക്കുനേരെ വീണ്ടും ആക്രമണം; ഇത്തവണ ആക്രമണം പുതുക്കോട്ടയില്‍

ചെന്നൈ: തമിഴ്നാട്ടില്‍ പെരിയാര്‍ പ്രതിമയ്ക്ക് നേരെ വീണ്ടും ആക്രമണം. പുതുക്കോട്ടയിലാണ് പെരിയാര്‍ (ഇ.വി രാമസ്വാമി) പ്രതിമ അജ്ഞാത സംഘം തകര്‍ത്തത്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ത്രിപുര തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ച ശേഷം കോളജ് ക്യാംപസില്‍ സ്ഥാപിച്ച ലെനിന്‍ പ്രതിമ ആക്രമിക്കപ്പെട്ടതോടെയാണ് രാജ്യവ്യാപകമായി പ്രതിമകള്‍ തകര്‍ക്കപ്പെടുന്ന പ്രവണത തുടങ്ങിയത്. പെരിയാര്‍, ഗാന്ധിജി, അബേദ്ക്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങി നിരവധി പ്രതിമകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിന്നീടുള്ള ദിവസങ്ങളില്‍ തകര്‍ക്കപ്പെട്ടിരുന്നു.

നേരത്തേ, ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫെയ്‌സ്ബുക് പോസ്റ്റിനു പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്കു നേരെ ആക്രമണം ഉണ്ടായിരുന്നു. തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമയാണു അന്നു നശിപ്പിച്ചത്. പ്രതിമയുടെ മൂക്കും കണ്ണടയും തകര്‍ന്നു.

English summary
periyar statue vandalised tamil nadu puthukotai
topbanner

More News from this section

Subscribe by Email