Tuesday September 25th, 2018 - 10:45:am
topbanner

പെരിയാറിന്റെ പ്രതിമയും തകര്‍ത്തു; രണ്ടുപേര്‍ അറസ്റ്റില്‍, തമിഴ്‌നാട്ടിലും കലാപം

Jikku Joseph
പെരിയാറിന്റെ പ്രതിമയും തകര്‍ത്തു; രണ്ടുപേര്‍ അറസ്റ്റില്‍, തമിഴ്‌നാട്ടിലും കലാപം

ചെന്നൈ: ബി.ജെ.പി നേതാവ് എച്ച്. രാജയുടെ ട്വീറ്റിനു പിന്നാലെ തമിഴ്‌നാട്ടില്‍ സംഘപരിവാറന്റെ വ്യാപക ആക്രമണം. പ്രതിമകള്‍ അടിച്ചു തകര്‍ത്തു. സാമൂഹ്യ പരിഷ്‌കര്‍ത്താവ് ഇ.വി.ആര്‍ രാമസ്വാമിയുടെ (പെരിയാര്‍) ഇന്നലെ രാത്രിയോടെയാണ് അടിച്ചു തകര്‍ത്തത്. തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമയാണു ചൊവ്വാഴ്ച രാത്രിയില്‍ നശിപ്പിച്ചത്. പ്രതിമയുടെ മൂക്കും കണ്ണടയും തകര്‍ന്നു.

ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തതുപോലെ തമിഴ്‌നാട്ടില്‍ പെരിയാര്‍ പ്രതിമകളും തകര്‍ക്കുമെന്നു എച്ച്.രാജ ഭീഷണിപ്പെടുത്തിയിരുന്നു. പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകമാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേര്‍ അറസ്റ്റിലായി. ഒരാള്‍ ബി.ജെ.പിക്കാരനും മറ്റെയാള്‍ സി.പി.ഐക്കാരനുമാണ്. രണ്ടുപേരും മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു.

'ത്രിപുരയിലെ ലെനിന്‍ വീഴ്ച ബി.ജെ.പി വിജയകരമായി പൂര്‍ത്തിയാക്കി. തമിഴ്‌നാട്ടിലെ ഇ.വി രാമസാമി പ്രതിമകളുടെ വീഴ്ചയ്ക്കായി കാത്തിരിക്കുക' എന്നായിരുന്നു രാജയുടെ ട്വീറ്റ്. ത്രിപുരയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ തകര്‍ത്തതിനു പിന്നാലെയാണ് എച്ച്. രാജ വിവാദമായ ട്വീറ്റ് ചെയ്തത്. വിവാദമായതിനെ തുടര്‍ന്ന് ട്വീറ്റ് രാജ പിന്‍വലിച്ചെങ്കിലും സമൂഹമാധ്യമങ്ങളില്‍ ട്വീറ്റ് പ്രചരിച്ചിരുന്നു. നേരത്തേ ബി.ജെ.പി യുവജന വിഭാഗം വൈസ് പ്രസിഡന്റ് എസ്.ജി സൂര്യയും സമാനമായ ട്വീറ്റ് ചെയ്തിരുന്നു.

സമൂഹമാധ്യമത്തിലെ തന്റെ പേജ് പലരും ചേര്‍ന്നാണു നിയന്ത്രിക്കുന്നതെന്നായിരുന്നു രാജയുടെ വിശദീകരണം. അതേസമയം, പെരിയാറുടെ പ്രതിമ തൊടാന്‍ പോലും ആരെയും അനുവദിക്കില്ലെന്ന പ്രസ്താവനയുമായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു.  അക്രമത്തിനു പ്രേരിപ്പിക്കുന്നതാണു രാജയുടെ ആഹ്വാനം. ഗുണ്ടാനിയമം ചുമത്തി രാജയെ അറസ്റ്റ് ചെയ്യണമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Read more topics: periyar, statue, attack, tamilnadu
English summary
periyar statue attack tamilnadu
topbanner

More News from this section

Subscribe by Email